ദീപാ നിശാന്തിനെ ട്രോളി ‘നന്ദിയുണ്ട് ടീച്ചറെ’ എന്ന പോസ്റ്റിട്ടത് താനല്ലെന്ന് രമ്യ ഹരിദാസ്

  • Post category:news
  • Reading time:1 min read
You are currently viewing ദീപാ നിശാന്തിനെ ട്രോളി ‘നന്ദിയുണ്ട് ടീച്ചറെ’ എന്ന പോസ്റ്റിട്ടത് താനല്ലെന്ന് രമ്യ ഹരിദാസ്

എഴുത്തുകാരി ദീപാ നിശാന്തിനെ ട്രോളി നന്ദിയുണ്ട് ടീച്ചറെ എന്ന പോസ്റ്റിട്ടത് താനല്ലെന്ന് ആലത്തൂര്‍ നിയുക്ത എം.പി രമ്യ ഹരിദാസ്. തന്‍റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനായി ഒരു അക്കൗണ്ടും ഒരു പേജും ആണ് ഉപയോഗിക്കുന്നതെന്നും തന്‍റെതല്ലാത്ത അക്കൗണ്ടിലാണ് ഇത്തരത്തില്‍ ഒരു പോസ്റ്റ് വന്നതെന്നും രമ്യ ഹരിദാസ് പറഞ്ഞു. ആരേയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതല്ല തന്‍റെ ശൈലിയെന്നും നിര്‍ഭാഗ്യകരമായ കാര്യമാണ് നടന്നതെന്നും രമ്യ തന്‍റെ പോസ്റ്റില്‍ പറഞ്ഞു.

ആരേയും വ്യക്തിപരമായി ആക്ഷേപിക്കാനല്ല ആലത്തൂരിലെ ജനങ്ങള്‍ ഇത്രേം വലിയൊരു സ്‌നേഹം നല്‍കിയതെന്ന പൂര്‍ണ്ണ ബോധ്യമെനിക്കുണ്ടെന്നും, അതെന്‍റെ പൊതുപ്രവര്‍ത്തനത്തിന്‍റെ ശൈലിയല്ലെന്നും രമ്യ പറഞ്ഞു. ഇത്തരത്തിലുള്ള എല്ലാ പ്രൊഫൈലുകളും പേജുകളും ദയവായി അത് ഉപയോഗിക്കുന്നവര്‍ പിന്‍വലിക്കണമെന്നും രമ്യ അഭ്യര്‍ത്ഥിച്ചു. പല ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമുള്ള മറുപടികൂടിയായിരുന്നു ഈ വിജയം, അത് കൊണ്ട് തന്നെ ആരേയും ആക്ഷേപിക്കാനോ പരിഹസിക്കാനോ ഇല്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു.

നേരത്തെ രമ്യ ഹരിദാസിന്‍റെതായി പുറത്തുവന്ന പോസ്റ്റിന് മറുപടിയുമായി ദീപാ നിശാന്ത് രംഗത്തെത്തിയിരുന്നു. എന്തായാലും അടുത്ത പുസ്തകത്തിന്‍റെ ടാഗ് ലൈന്‍ റെഡിയാണെന്നും ‘ഒന്നരലക്ഷം വോട്ടിനു ഒരാളെ എം.പിയാക്കിയ ദീപാനിശാന്തിന്‍റെ പുതിയ പുസ്തകം ! എന്നായിരിക്കും അതെന്നുമായിരുന്നു ദീപാ നിശാന്തിന്‍റെ പോസ്റ്റ്.

0Shares