മംഗളൂരു: സിം കാര്‍ഡു വിതരണം ചെയ്യുന്ന കാട്ടിപ്പള്ളയിലെ ദീപക് റാവുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സുരത്ക്കല്‍, കൃഷ്ണപുര, ഗണേശ്പുറ, കനാബാല തുടങ്ങിയ പ്രദേശങ്ങളില്‍ ബന്ദ് ആചരിക്കുകയാണ്. ബജരംഗ് ദള്‍, ഹിന്ദു ജാഗരണ്‍ വേദികേ എന്നിവരുടെ നേതൃത്വത്തിലാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ശവസംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ അനുമതി നിഷേധിച്ച പൊലീസുകാര്‍ ബന്ധുക്കളെ ആരെയെും അറിയിക്കാതെ ദീപകിന്റെ മൃതദേഹം കാറ്റിപ്പള്ളയിലേക്ക് മാറ്റിയിരുന്നു. ശവസംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരും ഹിന്ദു സംഘടനകളും തയ്യാറായിരുന്നു. ഹിന്ദു സംഘടനാ പ്രവര്‍ത്തകന്‍ ദീപക് റാവുവിന്റെ കൊലപാതകത്തില്‍ മന്ത്രി യു.ടി ഖാദര്‍ അപലപിച്ചിരുന്നു. സമൂഹത്തില്‍ സമാധാനം ആഗ്രഹിക്കാത്ത ചിലരുടെ പ്രവര്‍ത്തനമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് കുറ്റവാളികളെ പിടികൂടിയതില്‍ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ഡല്‍ഹിയിലായിരുന്ന എം.എല്‍.എ മൊഹിയുദ്ദീന്‍ ബാവ ദീപക് റാവു ബന്ധുക്കളുമായി ബന്ധപ്പെട്ട് അവരെ ആശ്വസിപ്പിച്ചു. ദീപകിന്റെ സഹോദരന് തൊഴില്‍ നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപനം നടത്തി. കുടുംബത്തിന് പരമാവധി നഷ്ടപരിഹാരം നല്‍കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. സംസ്ഥാന നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പ് ക്യാപ്റ്റന്‍ ഗണേഷ് കാര്‍ണിക് ഈ കൊലപാതകത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്. ദീപാക്കിന്റെ കുടുംബത്തെ സഹായിക്കാന്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഈ സംഭവത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സിയെകൊണ്ട് അന്വേഷണം നടത്തണമെന്നും എം.പി നളിന്‍ കുമാര്‍ കട്ടീല്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച വൈകുന്നേരമാണ് മംഗളൂരു കാട്ടിപ്പള്ളയിലെ ദീപക് എന്ന ദീപു(32) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ദീപക്ക് ബൈക്കില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കാറിലെത്തിയ സംഘം ദീപകിനെ ക്രൂരമായി വെട്ടിപ്പരുക്കേല്‍പിച്ചത്.
വിവരമറിഞ്ഞ് സൂറത്കല്‍ പോലീസ് സ്ഥലത്തെത്തുകയും പ്രതികള്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്ന് കാറിനു നേരെ വെടിയുതിര്‍ത്ത് കാര്‍ തടഞ്ഞു പ്രതികളെ പിടികൂടുകയായിരുന്നു. മൂഡുബിദ്രിയില്‍ വച്ചാണ് പ്രതികളെ പോലീസ് പിടികൂടിയത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്.
ദീപക് റാവുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മൂഡുബിദ്രി പ്രദേശങ്ങളില്‍ ഹിന്ദു സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തു; സഹോദരന് ജോലി നല്‍കുമെന്ന് ബാവ എം.എല്‍.എ