ദി ഗ്രേറ്റ് ഫാദറിന്റെ ടീസറിന് റെക്കോര്‍ഡ് തരംഗം.

  • Post category:entertainment / news
  • Reading time:1 min read
You are currently viewing ദി ഗ്രേറ്റ് ഫാദറിന്റെ ടീസറിന് റെക്കോര്‍ഡ് തരംഗം.

കൊച്ചി: ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിന്റെ ടീസര്‍ റെക്കോര്‍ഡ് തരംഗം സൃഷ്ടിക്കുന്നു. അന്‍പത് ലക്ഷത്തിന് മുകളില്‍ ആളുകളാണ് ടീസര്‍ ഇതിനോടകം കണ്ടുകഴിഞ്ഞത്. ആമിര്‍ ഖാന്റെ ദംഗല്‍ സിനിമയുടെ ഫെയ്‌സ്ബുക്ക് ട്രെയിലറിന്റെ വ്യൂസിനെ വെറും മൂന്നുദിവസം കൊണ്ടാണ് ദി ഗ്രേറ്റ് ഫാദര്‍ ടീസര്‍ മറികടന്നത്. ഇതു മലയാള സിനിമയുടെ എക്കാലത്തെയും വലിയ റെക്കോര്‍ഡായി മാറി കഴിഞ്ഞു.

മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ഗെറ്റപ്പ് അടങ്ങിയ ടീസര്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. മൂന്നരമണിക്കൂറിനുള്ളില്‍ പത്ത് ലക്ഷം ആളുകളാണ് ടീസര്‍ കണ്ടത്. സിഗരറ്റ് വലിച്ച് ഒരു കെട്ടിടത്തില്‍ നിന്നും ഇറങ്ങി വരുന്ന ഡേവിഡ് നൈനാന്‍ എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ മാസ് ഇന്‍ട്രൊ സീന്‍ ആണ് ടീസറിന്റെ പ്രധാന ഘടകം. മാര്‍ച്ച് 30നു ദി ഗ്രേറ്റ് ഫാദര്‍ തിയേറ്ററുകളിലെത്തും.

 

 

0Shares