ഇന്തോന്യേഷ്യ: ദിവസവും 40 സിഗററ്റുകള്‍ വലിക്കുന്ന രണ്ടടുവയസ്സുകാരന്‍ അല്‍ദി റിസാലിനെ ഓര്‍മ്മയില്ലേ… ആ കുട്ടിക്ക് ഇപ്പോള്‍ 9 വയസ്സായി. തന്റെ സിഗററ്റ് വലി ദുശീലമൊഴിവാക്കി പകരം ഇപ്പോള്‍ വേറൊന്നിലാണ് മുഴുവന്‍ ശ്രദ്ധയും. എന്താണെന്നല്ലേ… തീറ്റ തന്നെ… 2010 ലാണ് സുമാത്രയിലെ ദരിദ്ര ഗ്രാമത്തിലെ ദിവസവും 40തോളം സിഗററ്റ് വലിച്ചു കൂട്ടുന്ന രണ്ടു വയസ്സുകാരനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ലോകമറിഞ്ഞത്.

ആ വാര്‍ത്തയെ തുടര്‍ന്ന് ഇന്തോന്യേഷ്യന്‍ സര്‍ക്കാര്‍ അല്‍ദി റിസാലിനെ ലഹരി വിമുക്ത കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ലഹരി ഉപേക്ഷിച്ചെങ്കിലും പകരം കൂടുതല്‍ ഭക്ഷണം കഴിക്കുന്ന ശീലമുണ്ടായി. ഭക്ഷണം കിട്ടാതിരുന്നാല്‍ തലഭിത്തിയിലിടിച്ച് പൊളിക്കുക പോലും ചെയ്യും ഇവന്‍. എന്നാല്‍ അതില്‍ നിന്നും ഇപ്പോള്‍ അല്‍ദി മോചനം നേടിയിരിക്കുകയാണ്. ഇപ്പോഴുള്ള പുതിയ ശീലം നാലാംക്ലാസ്സില്‍ നിന്നും മിടുക്കനായി ജയിക്കാനുള്ള കഠിന ശ്രമമാണ്.