
ദിലീപ് സിനിമകളിലൂടെ മലയാളത്തില്‍ ചുവടു ഉറപ്പിക്കുകയും ഭാഗ്യ ജോഡി എന്ന് പെരെടുക്കുകയും ചെയ്ത മമ്ത ജയറാമിന്റെ പുതിയ ചിത്രത്തില്‍ നായികയാവുന്നു. ഇരുവരും ഒന്നിച്ചഭിനയിക്കാന്‍ പോവുന്ന മൂന്നാമത്തെ സിനിമയായിരിക്കും ഇനി വരാനിരിക്കുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സലീം കുമാര്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കാന്‍ പോവുന്നത്.

എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സലീം കുമാര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് ഇനി വരാന്‍ പോവുന്നത്. സലീം കുമാറിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന അവസാന സിനിമ ‘കറുത്ത ജൂതന്‍’ ആയിരുന്നു.
