ദിലീപിന്റെ അറസ്റ്റിന് പിന്നാലെ നടന്‍ ശ്രീനാഥിന്റെ മരണവും ചർച്ചയാകുന്നു; മരണവുമായി ബന്ധപ്പെട്ട ഫയലുകൾ കാണാനില്ലെന്ന് പോലീസ്; പിന്നിൽ “അമ്മ” സംഘടനയിലെ ഉന്നതരോ..?

  • Post category:news
  • Reading time:2 mins read
You are currently viewing ദിലീപിന്റെ അറസ്റ്റിന് പിന്നാലെ നടന്‍ ശ്രീനാഥിന്റെ മരണവും ചർച്ചയാകുന്നു; മരണവുമായി ബന്ധപ്പെട്ട ഫയലുകൾ കാണാനില്ലെന്ന് പോലീസ്; പിന്നിൽ “അമ്മ” സംഘടനയിലെ ഉന്നതരോ..?

കൊച്ചി: ഏഴ് വര്‍ഷം മുമ്പ് കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ നടന്‍ ശ്രീനാഥ്  ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്  അന്വേഷിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ, ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ടുളള ഫയല്‍ കോതമംഗലം പോലീസ്സ്റ്റേഷനില്‍ നിന്നും കാണാതായി എന്ന് റിപ്പോര്‍ട്ട്. വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷയിലാണ് ശ്രീനാഥിന്റെ മരണം സംബന്ധിച്ചുളള രേഖകള്‍ ഇപ്പോള്‍ കാണുന്നില്ലെന്നും കിട്ടുന്നമുറയ്ക്ക് നല്‍കാമെന്നുമുളള മറുപടി പോലീസ് നല്‍കിയത്. കോതമംഗലം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്. ഐ. ആര്‍ കോപ്പിയും മറ്റ് രേഖകളും ആവശ്യപ്പെട്ട് ഈ വര്‍ഷം ഏപ്രില്‍ പതിനേഴിന് മൂവാറ്റുപുഴ ആര്‍. ഡി. ഓ ഓഫീസില്‍ ശ്രീനാഥിന്റെ ഭാര്യ ലത അപേക്ഷ നല്‍കിയിരുന്നത്. ഇതിനുള്ള മറുപടിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ശ്രീനാഥിന്‍റെ മരണത്തിലും കേസ് ഫയല്‍ കാണാതായതിലും ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. 2010 മേയ് മാസത്തിലാണ് കോതമംഗലത്തുള്ള മരിയ ഹോട്ടലില്‍ ശ്രീനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 102-ാം മുറിയില്‍ രക്തം വാര്‍ന്ന് മരിച്ച നിലയിലായിരുന്നു. മോഹന്‍ലാല്‍ ചിത്രം ശിക്കാറില്‍ അഭിനയിക്കാനെത്തിയതായിരുന്നു ശ്രീനാഥ്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മൂലം ജീവനൊടുക്കിയതാണെന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍ ഇത് ബന്ധുക്കള്‍ തള്ളിയിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ശ്രീനാഥിന്റെ ഭാര്യ പരാതി നല്‍കിയിരുന്നു എങ്കിലും അന്ന് അന്വേഷണം ഒന്നും ഉണ്ടായില്ല.

 

ശ്രീനാഥിന്റെ മരണം കൊലപാതകമാണ് എന്ന് ആദ്യം സംശയം പരസ്യമായി പ്രകടിപ്പിച്ചത് നടന്‍ തിലകന്‍ ആണ്. പക്ഷെ അന്ന് അത് ആരും മുഖവിലയ്ക്ക് എടുക്കുകയോ അന്വേഷണം ഉണ്ടാവുകയോ ചെയ്തിരുന്നില്ല. തിലകന്റെ വാക്കുകള്‍ – ” പല സുഹൃത്തുക്കളും എന്നോട് പറഞ്ഞു ഇതൊരു സ്വാഭാവിക മരണമല്ല, ആത്മഹത്യയല്ല, കൊലപാതകം ആണെന്ന്. പക്ഷെ ആരും ഇത് പുറത്തു പറയാന്‍ ധൈര്യപ്പെടുന്നില്ല. എന്തുകൊണ്ട് പുറത്ത് പറയുന്നില്ല എന്ന ചോദ്യത്തിന്, പുറത്തു പറഞ്ഞാല്‍ പിന്നെ സിനിമയില്‍ താന്‍ ഉണ്ടാകില്ലെന്നായിരുന്നു ഒരാള്‍ തനിക്ക് നല്‍കിയ മറുപടി.” മോഹന്‍ലാല്‍ ഫാന്‍സ് മുന്‍ഭാരവാഹിയും ജനതാദള്‍ യു സംസ്ഥാന കമ്മറ്റി അംഗവുമായ മനോജ് ഗോപിയാണ് ശ്രീനാഥിന്റെ മരണം വീണ്ടും അന്വേഷിക്കണം എന്ന ആവശ്യവുമായി വീണ്ടും പരാതി നല്‍കിയിട്ടുള്ളത്. ശിക്കാറില്‍ അഭിനയിക്കാന്‍ എത്തിയ ശ്രീനാഥിനെ മറ്റൊരു നടനു വേണ്ടി അണിയറക്കാരില്‍ ചിലര്‍ ഭീഷണിപ്പെടുത്തി ഒഴിവാക്കുകയായിരുന്നെന്നും ഇതിനേത്തുടര്‍ന്നുള്ള മാനക്കേടും മാനസിക പിരിമുറുക്കവും മൂലം ശ്രീനാഥ് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. ദിലീപുമായി ബന്ധപ്പെട്ട് ആണെങ്കിലും ശ്രീനാഥിന്റെ മരണം സംബന്ധിച്ച് അന്വേഷണം നടക്കുകയും സത്യം വൈകിയെങ്കിലും പുറത്തുവരുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

0Shares