ദിലീപിന്റെ അനിയന്‍ അനൂപ് സംവിധാന രംഗത്തേക്ക്.

  • Post category:entertainment / news
  • Reading time:1 min read
You are currently viewing ദിലീപിന്റെ അനിയന്‍ അനൂപ് സംവിധാന രംഗത്തേക്ക്.

കൊച്ചി: ജനപ്രിയ നടന്‍ ദിലീപിന്റെ സഹോദരനും നിര്‍മാതാവുമായ അനൂപ് ഇനി സംവിധാന രംഗത്തേക്ക്. ‘ലൗവ് അറ്റ് ഫസ്റ്റ്’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അനൂപ് സംവിധായകനാകുന്നത്. ഹ്രസ്വചിത്രമാണെങ്കിലും വന്‍മുതല്‍മുടക്കില്‍ തന്നെയാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. പാട്ടും റൊമാന്‍സും ആക്ഷനുമൊക്കെ നിറഞ്ഞ സമ്പൂര്‍ണ ത്രില്ലറാണ് ഈ ചിത്രം. അപ്പു, ജോജി, ശ്രുതി, പ്രിന്‍സ് റാഫേല്‍ എന്നിവരാണ് അഭിനേതാക്കള്‍. സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം വിധഗ്ദ്ധരായ ആളുകള്‍ തന്നെയാണ്.

ടി.എന്‍ സുരാജിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നതും അനൂപ് തന്നെ. ഗോപീ സുന്ദറാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. മാഫിയ ശശിയുടെ ആക്ഷന്‍. ‘പുലിമുരുകന്‍’ ഉള്‍പ്പെടെയുള്ള സിനിമയുടെ കലാ സംവിധാനം നിര്‍വ്വഹിച്ച ജോസഫ് നെല്ലിക്കലാണ് ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍. ചിത്രം നാളെ റിലീസാകും.

0Shares