കൊച്ചി: പ്രമുഖ പാര്‍ട്ടി നേതാവിന്റെ മകനും ദിലീപിന്റെ മുന്‍ഭാര്യയായ നടിയും എ.ഡി.ജി.പി ബി. സന്ധ്യയും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഫലമാണ് ദിലീപിനെ കുടുക്കിയതിന്റെ പിന്നിലെന്ന വെളിപ്പെടുത്തലുമായി പി.സി ജോര്‍ജ് എം.എല്‍.എ രംഗത്ത്. എക്‌സിബിറ്റേഴ്‌സ് സംഘടനയുടെ നേതാവാകാന്‍ നടക്കുന്ന ഓരാളുടെ പിന്തുണ ഇവര്‍ക്കുണ്ട്. നടി ആക്രമിക്കപ്പെട്ട കേസന്വേഷിക്കുന്ന അന്വേഷണ സംഘം മുഴിവന്‍ കളിപ്പീരാണ്. കൂറെ വട്ടിളകിയ ആളുകളാണ് കേസ് അന്വേഷിക്കുന്നത്. എറ്റവും മാന്യമായ പോലീസ് സേനയുളള സംസ്ഥാനത്ത് ഒരുകൂട്ടം വട്ടിളകിയ പോലീസ് ഉദ്യോഗസ്ഥര്‍ ഇറങ്ങി തിരിച്ചിട്ടുണ്ടെന്ന് പി.സി. ജോര്‍ജ് പരിഹരിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് ജാമ്യം നല്‍കണമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. എന്തു കൊണ്ട് ദിലീപിന് ജാമ്യം നല്‍കുന്നില്ലെന്ന് കോടതി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ മാപ്പു സാക്ഷിയാകാന്‍ പൊലീസ് നാദിര്‍ഷയെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടെന്ന് പറയാന്‍ പോലീസ് നാദിര്‍ഷായെ നിര്‍ബന്ധിക്കുകയാണ്. എന്നാല്‍, അത് നടക്കാതെ വന്നതിനെ തുടര്‍ന്ന് ഇപ്പോള്‍ പോലീസ് നാദിര്‍ഷയെയും ഭീഷണിപെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കഠിനാധ്വാനം കൊണ്ട് വളര്‍ന്നു വരികയും മലയാള സിനിമാ ലോകം തന്നെ പിടിച്ചടക്കുകയും ചെയ്ത വ്യക്തിയാണ് ദിലീപ്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കു പോലും പിടിച്ചാല്‍ കിട്ടാത്ത ഉയരത്തില്‍ ദിലീപ് എത്തിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥയായ ബി.സന്ധ്യയും മഞ്ജു വാര്യരും തമ്മില്‍ വളരെ അടുത്ത ബന്ധമാണെന്നും പി.സി പറഞ്ഞു.