
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കേരളാ മുഖ്യമന്ത്രി നടത്തിയ ഗൂഡാലോചന ഇല്ല എന്ന ആദ്യ പ്രസ്താവനയിൽ ഇപ്പോഴും തൂങ്ങി നിന്നുകൊണ്ട് സി.ബി.ഐ അന്വേഷണത്തിന് മുറവിളികൂട്ടുന്ന ബി.ജെ.പി ക്കാരെ കണക്കിന് കളിയാക്കുകയും, നിലമ്പൂരില്‍ കൊലപാതകം നടത്തുകയും വൈപ്പിനില്‍ തലതല്ലി പൊളിക്കുകയും ചെയ്ത അതേ പോലീസ് ആണ് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത് എന്ന് രശ്മി ആർ നായർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ഇതുവഴി വ്യക്തമാകുന്നത് പോലീസ് നടപ്പിലാക്കുന്നത് സർക്കാരിന്റെ ഉറച്ച നിലപാടുകൾ ആണെന്ന് സംശയലേശമന്യേ രശ്മി അടിവരയിടുന്നത് ഇങ്ങിനെയാണ്. നടി ആക്രമിക്കപ്പെട്ട കാലത് കേരളത്തിൽ യു.ഡി.എഫ് ഭരണം ആയിരുന്നെങ്കിലോ എന്ന് സൂചിപ്പിച്ചാണ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
പിണറായി ഗൂഡാലോചന ഇല്ല എന്ന് പറഞ്ഞു എന്നതില്‍ പിടിച്ചു കന്നാലി രാഷ്ട്രീയം പറയുന്ന സംഘികള്‍ക്ക് ഈ കേസ് സിബിഐക്ക് വിട്ടു അതുവഴി കേരളത്തിന് ഒരു താര രാജ്യസഭാ MP യെയും ഒരു പുതിയ BJP നേതാവിനെയും കൂടി ലഭിക്കാത്തതില്‍ ഉള്ള മോഹഭംഗം നമുക്ക് മനസിലാക്കാം.
പക്ഷെ ഈ കോണ്‍ഗ്രസ്കാര്‍ ഇതെന്തിനാ ഈ കോപ്രായം മുഴുവന്‍ കാണിക്കുന്നത് ചാണ്ടിയെങ്ങാനും ഭരിക്കുന്ന സമയം ആയിരുന്നെങ്കില്‍ ആ പെണ്‍കുട്ടി തന്നെ തെളിവുകളും ശേഖരിച്ചു മുഖ്യമന്ത്രിക്ക് നേരിട്ട് കൊടുത്താല്‍ പോലും ബ ബ ബ നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്ന് പറഞ്ഞു ഉള്ള ചില്ലറയും വാങ്ങി പോക്കറ്റില്‍ ഇട്ടു പ്രതിയെ സംരക്ഷിച്ചേനെ എന്ന് ഈ നാട്ടിലെ കുഞ്ഞുങ്ങള്‍ക്ക് വരെ അറിയാം. ഇത് നിലപാടുള്ള ഒരു സര്‍ക്കാരിന്റെ പോലീസ് ആണ്. നിലമ്പൂരില്‍ കൊലപാതകം നടത്തുകയും വൈപ്പിനില്‍ തലതല്ലി പൊളിക്കുകയും ചെയ്ത അതേ പോലീസ്. അതിന്റെയും ഇതിന്റെയും ക്രെഡിറ്റ് ഈ സര്‍ക്കാരിന് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന കാര്യമാണ്.
