ദാറുല്‍ അമാന്‍ നെല്ലിക്കുന്ന് റംസാന്‍ റിലീഫും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ദാറുല്‍ അമാന്‍ നെല്ലിക്കുന്ന് റംസാന്‍ റിലീഫും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു

കാസര്‍കോട്: ദാറുല്‍ അമാന്‍ നെല്ലിക്കുന്നിന്റെ ആഭിമുഖ്യത്തില്‍ റംസാന്‍ റിലീഫും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. വൈകുന്നേരം അസര്‍ നമസ്‌കാരാനന്തരം ഉപദേശക സമിതി ചെയര്‍മാന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പരിപാടി ഉദ്ഘടനം ചെയ്തു. ദാറുല്‍ അമാന്‍ പ്രസിഡന്റ് ഹാമി ബീഗം അധ്യക്ഷനായി. ഖത്തീബ് ജി.എസ് അബ്ദുല്‍ റഹ്മാന്‍ മദനി പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി എന്‍.എ ഫൈസല്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടിയ വടകര സ്വദേശി ഷാഹിദ് തിരുവള്ളൂരിനെ  നെല്ലിക്കുന്ന് ജമാഅത്ത് പ്രസിഡന്റ്
ഹാജി പൂന അബ്ദുല്‍ റഹ്മാന്‍ ഉപഹാരം നല്‍കി ആദരിച്ചു.
ഉപദേശക  സമിതിയംഗം അബ്ബാസ് ബീഗം, ഖയ്യും മാന്യ,  മഹമൂദ് ബങ്കരക്കുന്ന്, എ. എം കടവത്ത്, എന്‍.എം സുബൈര്‍, ഹനീഫ് നെല്ലിക്കുന്ന്, മഹമൂദ് ഹാജി കീഴൂര്‍, അബ്ദു തൈവളപ്പ്, അലിയാര്‍ ഫൈസി, ഹമീദ് ബദ്രിയ, സി.എം ബഷീര്‍, നിസാര്‍ അല്‍മാസ്, എന്‍.കെ ഷുഹൈബ്, എന്‍.എ അഷ്‌റഫ്, റൗഫ് എക്‌സ്പ്രസ്സ്, ഇബ്രാഹിം ബെന്‍സര്‍, അഷ്റഫ് ചാപ്പ, എന്‍.എ അബ്ബാസ്, മുഹമ്മദ് കുഞ്ഞി ഈസ്റ്റ്, മുസ്തഫ ഉണ്ട, അഷ്റഫ് സഗു, നൗഫല്‍ ഖത്തര്‍ സംബന്ധിച്ചു.

0Shares