കോഴിക്കോട്: മൃതദേഹം ദഹിപ്പിക്കുന്നതിനു കുടുംബാംഗങ്ങള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നിപ വൈറസ് ബാധിച്ചു മരിച്ച പേരാമ്പ്ര സ്വദേശി മൂസയുടെ മൃതദേഹം തീവ്രമായ മുന്‍കരുതലോടെ അടക്കം ചെയ്തതു. വൈറസ് വ്യാപിക്കുന്നതു തടയാനുള്ള ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ച്, കണ്ണംപറമ്പ് പൊതുശ്മശാനത്തില്‍ മതാചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. പത്തടി താഴ്ചയില്‍, പ്രത്യേകം പൊതിഞ്ഞാണ് അടക്കം ചെയ്തത്. വൈറസ് വ്യാപനം തടയാനായി അണുനാശിനികളും ബ്ലീച്ചിങ് പൗഡറും ഉപയോഗിച്ചു. കോഴിക്കോട് ജില്ലാ കലക്ടറും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും മതനേതാക്കളുമായിക്കൂടി സംസാരിച്ചാണ് കണ്ണംപറമ്പ് പൊതുശ്മശാനത്തില്‍ പ്രത്യേക കരുതലോടെ അടക്കം ചെയ്യാനുള്ള തീരുമാനത്തിലെത്തിയത്.
വളരെ അടുത്ത ബന്ധുക്കള്‍ക്കു മാത്രമാണ് സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കിയത്. മൃതദേഹം കൈകാര്യം ചെയ്യുന്നവരെയും ആംബുലന്‍സ് ഡ്രൈവര്‍ അടക്കമുള്ള ജീവനക്കാരെയും പ്രത്യേക ഗൗണും മുഖാവരണവും കൈയുറയും അണിഞ്ഞിരുന്നു. മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ മൂന്നു മീറ്റര്‍ അകലെ നിന്നു നിര്‍വഹിക്കാന്‍ നിര്‍ദേശിച്ചു. കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസറടക്കം കോഴിക്കോട് തഹസില്‍ദാരും മേല്‍നോട്ടം വഹിച്ചു.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(25.05.18)
ഇന്നത്തെ ചോദ്യം
6. നിപ്പ വൈറസ് ബാധ ആദ്യം പിടിപെട്ട രാജ്യം?
A) ഇന്ത്യ
B) ബംഗ്ലാദേശ്
C) ചൈന
D) മലേഷ്യ
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറിലോ, channelrb.com ഫേസ് ബുക്കിലെ മെസഞ്ചറിലോ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), സ്ഥലം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. വിജയികള്‍ക്കുള്ള സമ്മാനം ആഴ്ചയിലൊരിക്കല്‍ വിതരണം ചെയ്യും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് ലഭിക്കുക.
ഇന്നലെ (24.05.2018) നടന്ന മല്‍സരത്തിലെ ഉത്തരം; തെങ്ങ്, വിജയി: ഖദീജത്ത് ഷംസാദ്, കുമ്പള