ദളിത് വിരുദ്ധ പരാമര്‍ശം; കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing ദളിത് വിരുദ്ധ പരാമര്‍ശം; കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം അറസ്റ്റില്‍

കാസര്‍കോട്: കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തെ അറസ്റ്റ് ചെയ്തു. ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ലഭിച്ച പരാതിയിലാണ് കേസെടുത്തത്. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി സന്തോഷ് ഏച്ചിക്കാനം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസിന് മുന്നില്‍ കീഴടങ്ങാനായിരുന്നു ഹൈക്കോടതി നിര്‍ദേശം.

കാസര്‍കോട് സ്വദേശി ബാലകൃഷ്ണനാണ് പരാതി നല്‍കിയത്. പണവും പ്രശസ്തിയും വന്നാല്‍ ചില അവര്‍ണ്ണര്‍ സവര്‍ണ്ണരാകുമെന്നായിരുന്നു പരാമര്‍ശം. ഫെബ്രുവരി 9ന് കോഴിക്കോട് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തിലാണ് ഏച്ചിക്കാനത്തിനെതിരെ ഇയാള്‍ പൊലീസിനെ സമീപിച്ചത്. കാസര്‍കോട് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി യാണ് അറസ്റ്റ് ചെയ്തത്.  കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ സന്തോഷിന് പിന്നീട് ജാമ്യം ലഭിച്ചു. ബിരിയാണി എന്ന കഥയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാകൃത്താണ് സന്തോഷ്.

0Shares