ദളിത് വിദ്യാര്‍ത്ഥിയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപകന് സസ്പെന്‍ഷന്‍

  • Post category:local news
  • Reading time:1 min read
You are currently viewing ദളിത് വിദ്യാര്‍ത്ഥിയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപകന് സസ്പെന്‍ഷന്‍

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ദളിത് ഗവേഷക വിദ്യാര്‍ഥിക്കെതിരെ കേസെടുത്ത് ജയിലിലടച്ചതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപകന്‍ സസ്പെന്‍ഷന്‍. ഇഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് അധ്യക്ഷന്‍ ഡോ. പ്രസാദ് പന്ന്യനെയാണ് തല്‍സ്ഥാനത്തു നിന്നും മാറ്റിയത്.അഗ്നിരക്ഷാ ഉപകരണത്തിന്റെ ചില്ലുതകര്‍ത്ത കേസില്‍ അറസ്റ്റിലായ ദളിത് വിദ്യാര്‍ഥി ജി.നാഗരാജുവിനെ അനുകൂലിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരിലാണ് നടപടി. മാര്‍ച്ചില്‍ ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം നടത്തിയിരുന്നു. ഗവേഷണ വിദ്യാര്‍ഥിയും അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്‍ നേതാവുമായ നാഗരാജു സമരത്തിന് മുന്‍നിരയിലുണ്ടായിരുന്നു. വൈസ് ചാന്‍സലറും രജിസ്ട്രാറും വാര്‍ഡനും യു.ജി.സി. നിയമങ്ങള്‍ക്കെതിരായാണ് പ്രവര്‍ത്തിക്കുന്നതെന്ന് നാഗരാജു ആരോപിച്ചിരുന്നു. പിന്നീട് പൊതുമുതല്‍ നശിപ്പിച്ചതിന് രജിസ്ട്രാറുടെ പരാതിയില്‍ നാഗരാജുവിനെ ബേക്കല്‍ പോലീസ് അറസ്റ്റുചെയ്തു. 200 രൂപ മാത്രം വിലവരുന്ന ഗ്ലാസ് പൊട്ടിച്ചതിന് ഇത്ര കടുത്ത ശിക്ഷ നല്‍കിയതിനെ വിമര്‍ശിച്ചാണ് പ്രസാദ് പന്ന്യന്‍ ഫേസ്ബുക്കില്‍ ഓഗസ്റ്റ് 11-ന് പോസ്റ്റിട്ടത്. ഈ പോസ്‌റ് സര്‍വകലാശാല ചട്ടത്തിന് എതിരാണെന്ന് കാണിച്ചാണ് സസ്പെന്‍ഷന്‍ നടപടി ഉണ്ടായത്. പ്രസാദ് പന്ന്യനെതിരെ അന്വേഷണം നടത്തുമെന്നും ഉത്തരവില്‍ ഉണ്ട്.

0Shares