ദമ്പതികളും മൂന്നു കുട്ടികളും മരിച്ചനിലയില്‍; മൃതദേഹങ്ങള്‍ക്ക് നാല് ദിവസത്തെ പഴക്കം

  • Post category:news
  • Reading time:1 min read
You are currently viewing ദമ്പതികളും മൂന്നു കുട്ടികളും മരിച്ചനിലയില്‍; മൃതദേഹങ്ങള്‍ക്ക് നാല് ദിവസത്തെ പഴക്കം

ദമ്പതികളും അവരുടെ മൂന്നു കുട്ടികളും വീടിനുള്ളില്‍ മരിച്ചനിലയില്‍. ഡല്‍ഹിയിലാണ് സംഭവം. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നു.

മരിച്ചവരില്‍ ഗൃഹനാഥനായ ശംബു ഓട്ടോറിക്ഷക്കാരനാണ്. ആറ് മാസം മുന്‍പാണ് ബജന്‍പുരയില്‍ നിന്ന് ഇവര്‍ ഇവിടെക്ക് സ്ഥലം മാറുന്നത്. മരണ കാരണം വ്യക്തമായിട്ടില്ല. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

0Shares