കാസർകോട്: മഞ്ചേശ്വരം ഉദ്യാവര മാടയിലെ വിദ്യാർത്ഥികളായ മൂന്ന് പേര് തോട്ടില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. ശനിയാഴ്ച വൈകിട്ടയോടെയായിരുന്നു സംഭവം. പി ടി മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ഷെരീഫ് (07), മുഹമ്മദിന്റെ മകനായ അസീം (08), അഹ് മദ് ബാവയുടെ മകന്‍ അബ്ദുല്‍ അഫ്രീദ് (12) എന്നിവരാണ് മരിച്ചത്. മാട ജി എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മരിച്ച അസീമും, ഷരീഫും, അബ്ദുല്‍ അഫ്രീദ് ഉദ്യാവാര അല്‍സഖഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. മരണ വാർത്ത അറിഞ്ഞ നിരവധി പേരാണ് ഉദ്യാവറിലേക് ഒഴുകിയെത്തിയത്.

റമളാനിലെ നോമ്പ് തുറ സമയത് പിഞ്ചു മക്കളുടെ മരണവാർത്ത നാടിനെ കണ്ണീരിലാഴ്ത്തി. ഉറ്റ ചങ്ങാതിമാരായ മൂന്ന് പേരും ചേർന്നാണ് ഉദ്യാവര്‍ ക്ഷേത്രത്തിന് പിറകിലുള്ള പാടത്തോട് ചേര്‍ന്നുള്ള തോടും കുളവും കൂടിച്ചേരുന്ന ഭാഗത്ത് കുളിക്കാന്‍ പോയത്. ശക്തമായ മഴയില്‍ ഇവിടെ വെള്ളവും ചെളിയും നിറഞ്ഞിരുന്നു അതിൽ പെട്ടാകാം മൂന്ന് പേര്‍ക്കും മരണം സംഭവിച്ചത്.