തൊഴില്‍ വകുപ്പ് ഏര്‍പ്പെടുത്തിയ എക്സലന്‍സ് അവാര്‍ഡ് ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഏറ്റുവാങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing തൊഴില്‍ വകുപ്പ് ഏര്‍പ്പെടുത്തിയ എക്സലന്‍സ് അവാര്‍ഡ് ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഏറ്റുവാങ്ങി

കൊച്ചി: തൊഴില്‍ മേഖലയില്‍ പുലര്‍ത്തുന്ന മികവിന് കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പ് ഏര്‍പ്പെടുത്തിയ എക്സലന്‍സ് അവാര്‍ഡ് ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഏറ്റുവാങ്ങി. കൊച്ചിയില്‍ വച്ചു നടന്ന ചടങ്ങില്‍ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിനു വേണ്ടി എല്‍ദോസ് അവറാച്ചന്‍ (എ.ജി.എം-എച്ച്.ആര്‍) തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍, ഹൈബി ഈഡന്‍ എം.എല്‍.എ എന്നിവരില്‍ നിന്ന് ഏറ്റുവാങ്ങി.ഗ്രൂപ്പ് വിജിലന്‍സ് ഓഫീസര്‍ സുരേഷ്, എച്ച്.ആര്‍ സീനിയര്‍ എക്സിക്യൂട്ടീവ് നിതിന്‍ എന്നിവര്‍ പങ്കെടുത്തു. പതിനാല് അവാര്‍ഡുകളാണ് ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് നേടിയത്.

0Shares