കാസര്‍കോട്: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ- ദേശീയവിരുദ്ധ നയങ്ങള്‍ക്കതിരെ നവംബര്‍ 9, 10, 11 തിയതികളില്‍ ഡല്‍ഹിയില്‍ നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിന്റെയും ധര്‍ണയുടെയും ഭാഗമായുള്ള വാഹനപ്രചാരണ ജാഥകള്‍ വിജയിപ്പിക്കാന്‍ ജില്ലാ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തീരുമാനിച്ചു. 18 ന് ജില്ലയിലെ നാല് നിയോജക മണ്ഡലങ്ങളില്‍ വാഹനപ്രചാരണ ജാഥ നടത്തും. ടി.പി കുഞ്ഞിരാമന്‍ ലീഡറായുള്ള കാഞ്ഞങ്ങാട് മണ്ഡലം ജാഥ 18 ന് രാവിലെ ഒമ്പതിന് പാണത്തൂരില്‍ കെ.പി മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്യും. മുനമ്പത്ത് ഗോവിന്ദന്‍ ലീഡറായുള്ള തൃക്കരിപ്പൂര്‍ മണ്ഡലം ജാഥ ചൊവ്വാഴ്ച വൈകിട്ട് നാലിന് ചിറ്റാരിക്കാലില്‍ ആര്‍ വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ബി.വി രാജന്‍ നയിക്കുന്ന മഞ്ചേശ്വരം മണ്ഡലം ജാഥ 18ന് രാവിലെ ഒമ്പതിന് ഹൊസങ്കടിയില്‍ യു തമ്പാന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.
പി മണിമോഹന്‍ ലീഡറായുള്ള ഉദുമ മണ്ഡലം ജാഥ 18ന് രാവിലെ ഒമ്പതിന് ബോവിക്കാനത്ത് കെ.വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എ അഹമ്മദ് ഹാജി നയിക്കുന്ന കാസര്‍കോട് മണ്ഡലം ജാഥ 20ന് രാവിലെ ഒമ്പതിന് കാസര്‍കോട് മാര്‍ക്കറ്റില്‍ കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയില്‍ ഉള്‍പ്പെടുന്ന യൂണിയന്‍ നേതാക്കള്‍ ജാഥയില്‍ അംഗങ്ങളായിരിക്കും. ജാഥാ സ്വീകരണം വിജയിപ്പിക്കണമെന്ന് ജില്ലാ സമിതി അഭ്യര്‍ഥിച്ചു. ഷെരീഫ് കൊടവഞ്ചി അധ്യക്ഷനായി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി രാഘവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ രാജന്‍, ആര്‍ വിജയകുമാര്‍, സി.എം.എ ജലീല്‍, ഹനീഫ കടപ്പുറം, കെ.വി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
തൊഴിലാളികളുടെ പാര്‍ലമെന്റ് മാര്‍ച്ച് പ്രചാരണ ജാഥകള്‍ ബുധനാഴ്ച ആരംഭിക്കും