കാസര്‍കോട്: ഫഹദ് ഫാസിലിന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ നേടിയ സി.ഐ സിബി തോമസ് വീണ്ടും സിനിമയില്‍ സജീവമാകുന്നു. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന കുട്ടനാടന്‍ മാര്‍പാപ്പയിലാണ് എസ്.ഐയുടെ വേഷത്തില്‍ കേരളത്തിന്റെ പൊലീസ് താരം വീണ്ടുമെത്തുന്നത്. ആലപ്പുഴ ലൊക്കേഷനാക്കി ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്ത് അസീബ് അനീഫ് നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2003 ല്‍ പൊലീസിലെത്തിയ സിബി തോമസ് അന്നുമുതല്‍ തന്നെ അഭിനയ പാടവം തെളിയിച്ചിരുന്നു. സഹപ്രവര്‍ത്തകന്റെ അഭിനയം കാണാന്‍ ആലപ്പുഴ മാരാരിക്കുളം സി.ഐ വിഎസ് നവാസ് എത്തിയത് അപ്രതീക്ഷിതമായാണ്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തിയ തൊണ്ടിമുതലും ദൃക്സാക്ഷിയും ഏറെ പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ്. ചിത്രത്തില്‍ പൊലീസ് വേഷത്തിലെത്തിയ സിബി തോമസ് പ്രകടനമികവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രേമസൂത്രം, ബിനു സംവിധാനം ചെയ്ത കാമുകിയിലും നല്ല വേഷം ചെയ്തു.
കുട്ടനാടന്‍ മാര്‍പാപ്പയിലൂടെ വീണ്ടും ആരാധകരെ ഞെട്ടിക്കാനൊരുങ്ങുകയാണ് ഈ പൊലീസുകാരന്‍. കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് അതിഥി രവിയാണ്. ഇതുകൂടാതെ മലയാളികളുടെ പ്രിയ താരമായ ശാന്തികൃഷ്ണ അഭിനയത്തോടൊപ്പം ഈ ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചുവെന്ന പ്രത്യേകയുമുണ്ട്. പൂര്‍ണമായും കുട്ടനാട് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ആലപ്പുഴയുടെ സ്തംഭനം അറിയുന്ന കുഞ്ചാക്കോ ബോബനും ആലപ്പുഴക്കാരനായ അസീബ് അനീഫും ഒരുമിക്കുന്ന ചിത്രം കൂടിയാണ് കുട്ടനാടന്‍ മാര്‍പാപ്പ. ഇന്നസെന്റ്, രമേഷ് പിഷാരടി, ധര്‍മ്മജന്‍, അജുവര്‍ഗീസ് എന്നിവരാണ് കുട്ടനാടന്‍ മാര്‍പാപ്പയിലെ മറ്റ് പ്രധാന താരങ്ങള്‍. സിനിമയുടെ ചിത്രീകരണം ആലപ്പുഴയില്‍ പുരോഗിമിക്കുകയാണ്. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തില്‍ തീയേറ്ററുകളില്‍ എത്തും.
തൊണ്ടിമുതലിലെ എസ്.ഐ വീണ്ടും സിനിമയില്‍; കുട്ടനാടന്‍ മാര്‍പാപ്പയിലാണ് സി.ഐ സിബി തോമസ് തിളങ്ങാനൊരുങ്ങുന്നത്