തൊടുപുഴയില്‍ സദാചാര ഗുണ്ടായിസം; അക്രമി സംഘത്തിലെ യുവാവിന് കുത്തേറ്റു

  • Post category:news
  • Reading time:1 min read
You are currently viewing തൊടുപുഴയില്‍ സദാചാര ഗുണ്ടായിസം; അക്രമി സംഘത്തിലെ യുവാവിന് കുത്തേറ്റു

ഇടുക്കി: തൊടുപുഴയില്‍ സദാചാര ഗുണ്ടായിസം. സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ബസ്റ്റാന്‍ഡിന് സമീപം പെണ്‍കുട്ടിയുമായി സംസാരിച്ച് നിന്ന യുവാവിനെ മൂന്ന് അംഗ അക്രമിസംഘം ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് എത്തിയത്

സംഘര്‍ഷത്തിനിടെ, അക്രമിസംഘത്തിലെ യുവാവിന് കുത്തേറ്റു. മലങ്കര സ്വദേശിയായ ലിബിനാണ് കുത്തേറ്റത്. ഇയാളെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, അക്രമിസംഘം മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

0Shares