തെഹല്‍ക്ക ചെയ്തത് തെറ്റാണെന്ന് പറയാത്ത നിങ്ങള്‍ക്ക് മംഗളത്തെ വിമര്‍ശിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്-പി.സി ജോര്‍ജ്.

  • Post category:news
  • Reading time:1 min read
You are currently viewing തെഹല്‍ക്ക ചെയ്തത് തെറ്റാണെന്ന് പറയാത്ത നിങ്ങള്‍ക്ക് മംഗളത്തെ വിമര്‍ശിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്-പി.സി ജോര്‍ജ്.

പൂഞ്ഞാര്‍: എ.കെ ശശീന്ദ്രനെ ഹണി ട്രാപ്പ് വഴി രാജിയിലേക്ക് എത്തിച്ച മംഗളം ടെലിവിഷനെ വിമര്‍ശിക്കാന്‍ മറ്റുമാധ്യമങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന് പി.സി ജോര്‍ജ് എംഎല്‍എ. കുശുമ്പുകൊണ്ടാണ് അവരൊക്കെ മംഗളത്തെ വിമര്‍ശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എ.കെ ശശീന്ദ്രന്റെ കാര്യത്തില്‍ സഹതപിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ബി.ജെ.പിയുടെ അഖിലേന്ത്യാ നേതാവിന്റെ കൈയില്‍ പണം നല്‍കി സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയ തെഹല്‍ക്കയെ പിന്തുണച്ചവരാണ്.
തെഹല്‍ക്ക ചെയ്തത് തെറ്റാണെന്ന് പറഞ്ഞതിന് ശേഷമെ മംഗളത്തെ വിമര്‍ശിക്കാന്‍ അര്‍ഹതയുളളൂ.

മന്ത്രി ശശീന്ദ്രന്‍ ആ സ്ഥാനത്തിരുന്ന് നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശശീന്ദ്രന്റേത് വ്യക്തിപരമായ കാര്യമല്ല. അതുകൊണ്ട് തന്നെ ശശീന്ദ്രന്‍ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും പി.സി. ജോര്‍ജ് പറഞ്ഞു. സത്യപ്രതിജ്ഞാവിരുദ്ധമായ കാര്യം മന്ത്രിമാര്‍ ഒഴിവാക്കണം. മാധ്യമപ്രവര്‍ത്തക പ്രീതിപ്പെടുത്താന്‍ വന്നപ്പോള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

0Shares