തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ ഒഞ്ചിയത്ത് ആര്‍.എം.പി നേതാവിന്റെ വീടിന് നേരെ ബോംബേറ്

  • Post category:news
  • Reading time:1 min read
You are currently viewing തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ ഒഞ്ചിയത്ത് ആര്‍.എം.പി നേതാവിന്റെ വീടിന് നേരെ ബോംബേറ്

വടകര: ഒഞ്ചിയം തട്ടോളിക്കരയില്‍ ആര്‍.എം.പി പഞ്ചായത്ത് അംഗത്തിന്‍റെ വീടിന് നേരെ ബോംബേറ്. ഏറാമല പഞ്ചായത്ത് അംഗം തട്ടോളി ഷീജയുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. രാത്രി 9.30 യോടെയാണ് സംഭവം. ഇരുചക്രവാഹനത്തിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫലപ്രഖ്യാപനം വന്നതിന് പിന്നാലെയാണ് സംഭവം. വടകരയില്‍ സിറ്റിങ് എം.പി മുല്ലപ്പള്ളി 2014ല്‍ നേടിയതിനേക്കാള്‍ 25 ഇരട്ടിയോളം വോട്ട് നേടിയാണ് കെ.മുരളീധരന്‍ ഇത്തവണ വിജയം നേടിയത്. 526755 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫിന്‍റെ ജയരാജനെ പരാജയപ്പെടുത്തിയത്.

0Shares