തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തെ കുറിച്ച് സുരേഷ് ഗോപി കളക്ടറെ പഠിപ്പിക്കേണ്ട: തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

  • Post category:news
  • Reading time:1 min read
You are currently viewing തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തെ കുറിച്ച് സുരേഷ് ഗോപി കളക്ടറെ പഠിപ്പിക്കേണ്ട: തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

തിരുവനന്തപുരം: ശബരിമലയുടെ വിഷയം പരാമര്‍ശിച്ച് തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയ തൃശൂരിലെ എന്‍.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി ചട്ടലംഘനം നടത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തെ കുറിച്ച് സുരേഷ് ഗോപി കളക്ടറെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. കലക്ടര്‍ക്കെതിരെ സുരേഷ് ഗോപി പറഞ്ഞത് കുറ്റകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയത്തെ സംബന്ധിച്ച് സംസാരിക്കാം. എന്നാല്‍ ദൈവത്തിന്‍റെ പേര് ഉപയോഗിച്ച് വോട്ട് തേടരുത്. ഈ ഘട്ടത്തില്‍ ഞാന്‍ ഇടപെടേണ്ട കാര്യമില്ല. കലക്ടര്‍ നല്ല രീതിയില്‍ ബോധ്യപ്പെടുത്തിയാണ് നോട്ടീസ് അയച്ചത്. കളക്ടറെ പെരുമാറ്റ ചട്ടം എന്താണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പഠിപ്പിക്കേണ്ട കാര്യമില്ല ടിക്കാറാം മീണ പറഞ്ഞു.

അതേസമയം, അ​യ്യ​പ്പ​ന്‍റെ പേ​രി​ൽ വോ​ട്ട് അ​ഭ്യ​ർ​ത്ഥി​ച്ച​തി​ന് എ​ൻ​.ഡി.എ സ്ഥാ​നാ​ർത്ഥി സു​രേ​ഷ്ഗോ​പി​ക്ക് നോ​ട്ടീ​സ് അ​യ​ച്ച സം​ഭ​വ​ത്തി​ലെ ബി​.ജെ.​പിയുടെ വി​മ​ർ​ശ​ന​ങ്ങ​ളെ വകവയ്ക്കുന്നില്ലെന്നാണ് തൃ​ശൂ​ർ ജി​ല്ലാ​ ക​ളക്ട​ർ ടി.​വി.​അ​നു​പ​മ പറഞ്ഞത്. താന്‍ ത​ന്‍റെ ജോ​ലി മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ഇ​തി​ൽ പ്ര​തി​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ക​ളക്ട​ർ പ​റ​ഞ്ഞു. മുന്‍പ്, ക​ള​ക്ട​റു​ടെ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് ബി​.ജെ.​പി നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ക​ളക്ട​റു​ടേ​ത് വി​വ​ര​മി​ല്ലാ​യ്മ എ​ന്നാ​യി​രു​ന്നു ബി.​ജെ​.പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വി​മ​ർ​ശ​നം.

തെരഞ്ഞെടുപ്പ് ചട്ടം താന്‍ ലംഘിച്ചിട്ടില്ലെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസിന് മറുപടി നൽകും. ഇഷ്ട ദൈവത്തിന്‍റെ പേര് പറയാൻ കഴിയാത്തത് ഭക്തന്‍റെ ഗതികേടാണെന്നും സുരേഷ് ഗോപി തൃശൂരിൽ പറഞ്ഞു.

0Shares