തെരഞ്ഞെടുപ്പില്‍ രാജ്യത്താകെ സംഭവിച്ചത് ആലോചിക്കുമ്പോള്‍ സങ്കടമുണ്ട്: ശശി തരൂര്‍

  • Post category:news
  • Reading time:1 min read
You are currently viewing തെരഞ്ഞെടുപ്പില്‍ രാജ്യത്താകെ സംഭവിച്ചത് ആലോചിക്കുമ്പോള്‍ സങ്കടമുണ്ട്: ശശി തരൂര്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സെഞ്ച്വറി അടിച്ചപ്പോള്‍ ടീം തോറ്റു എന്നതാണ് ഇപ്പോഴത്തെ തോന്നലെന്ന് തിരുവനന്തപുരത്ത് നിന്നും വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. തെരഞ്ഞെടുപ്പില്‍ രാജ്യത്താകെ സംഭവിച്ചത് ആലോചിക്കുമ്പോള്‍ സങ്കടമുണ്ട്. കേരളം യു.ഡി.എഫിനൊപ്പം നിന്ന് രാജ്യത്തിന് ഒരു സന്ദേശം നല്‍കിയിരിക്കുകയാണെന്നും തരൂര്‍ പറഞ്ഞു.

തനിക്ക് വോട്ട് ചെയ്ത എല്ലാ തിരുവനന്തപുരത്തുകാരോടും നന്ദി പറയന്നതായും തരൂര്‍ കൂട്ടിചേര്‍ത്തു. 20ല്‍ 19 സീറ്റും ജയിക്കാനായത് വലിയ നേട്ടമാണെന്നും അദ്ദേഹം പറയുന്നു. തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ എഴുപതിനായിരത്തോളം ലീഡുമായി തരൂര്‍ മുന്നേറുകയാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനാണ് രണ്ടാം സ്ഥാനത്ത്. സി.പി.ഐ സ്ഥാനാര്‍ സി. ദിവാകരന്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

0Shares