കാസര്‍കോട്: തെക്കില്‍-അലട്ടി റോഡ് നിര്‍മാണ പ്രവൃത്തികള്‍ ഈ മാസം അവസാനം ആരംഭിക്കുമെന്ന് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ചാനല്‍ ആര്‍.ബിയോട് പറഞ്ഞു. ഉദുമ നിയോജക മണ്ഡലത്തിലെ കുറ്റിക്കോല്‍, ബേഡകം പഞ്ചായത്തുകളിലെ ജനങ്ങളുടെ ഏറ്റവും വലിയ സ്വപ്നപദ്ധതിയാണിത്. വിവിധ ഘട്ടങ്ങളിലായിരിക്കും നിര്‍മാണപ്രവര്‍ത്തനങ്ങളെന്നും എം.എല്‍.എ പറഞ്ഞു. കിഫ്ബി(കേരളം ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ഇന്‍വെസ്‌റ്‌മെന്റ് ഫണ്ട് ബോര്‍ഡ്)യില്‍ 71.65 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന പൊയിനാച്ചി- ബന്തടുക്ക (തെക്കില്‍-അലട്ടി) റോഡ് പ്രവൃത്തിക്ക് കരാര്‍ മാസങ്ങള്‍ക്കു മുമ്പ് ഉറപ്പിച്ച് കഴിഞ്ഞു. രണ്ടു വര്‍ഷമാണ് നവീകരണ പ്രവൃത്തി കാലാവധി. പദ്ധതിയുടെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ കേരളം റോഡ് ഫണ്ട് ബോര്‍ഡാണ്.
കാസര്‍കോട്ടുകാരന് ഉടമസ്ഥതയിലുള്ള ഗോവയിലെ അസ്മാസ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് കരാര്‍ ലഭിച്ചത്. 34.555 കിലോമീറ്റര്‍ ദൂരമുള്ളതാണ് ബന്തടുക്ക റോഡ്. മെക്കാഡം ടാറിങ്ങിനെക്കാള്‍ ആധുനികമായ ടെന്‍സ് ബിറ്റുമിന്‍ സാങ്കേതിക വിദ്യയിലാണ് റോഡ് അഭിവൃദ്ധിപ്പെടുത്തുക. എര്‍ത്ത് വര്‍ക്ക്, ജി.എസ്.പി, ബൈറ്റ് മിക്‌സ്, പ്രൈംകോട്ട്, ടാക്ക് കോട്ട്, മെക്കാഡം ബി.സി എന്നിവ ഇതിനായി ചെയ്യുകയും നിലവിലുള്ള 5.5 മീറ്റര്‍ ടാറിങ് വീതി ഏഴുമീറ്ററാക്കും.
24 കലുങ്കുകള്‍ മാറ്റി 54 എണ്ണം പുതുതായി പണിയും. മാണിമൂല പുളിഞ്ചാല്‍ പാലം പുതുക്കിപ്പണിയും. ബേഡകം വളവ് ഒഴിവാക്കാന്‍ സ്ഥലം ഏറ്റെടുക്കും. ഇതിനുള്ള നടപടിക്രമം ജില്ലാ അധികൃതര്‍ ഉടന്‍ തുടങ്ങും.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(06.06.2018)
ഇന്നത്തെ ചോദ്യം
കേരളത്തിലെ ഏറ്റവും ചെറിയ നദി?
A). ചന്ദ്രഗിരി
B). മഞ്ചേശ്വരം
C). നെയ്യാര്‍
D). ചാലിയാര്‍
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), രക്ഷിതാവിന്റെ പേര്, വിലാസം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ഫേസ് ബുക്ക് എക്കൗണ്ടുള്ള ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.
ഇന്നലെ (05.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: വയനാട്
വിജയി: രിസ ഫാത്തിമ, നെല്ലിക്കുന്ന്, കാസര്‍കോട്.