കാസര്കോട്: രാത്രി 8.45 നുള്ള എയര്പോര്ട്ട് ബസ് കഴിഞ്ഞാല് കാസര്കോട്ടു നിന്ന് മറ്റു ജില്ലകളിലേക്ക് ബസില്ലാത്തതിനാല് ദുരിതം പേറുകയായിരുന്നു യാത്രക്കാര്. ഒരുബസെങ്കിലും വേണമെന്ന മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല് ആ പ്രശ്നത്തിന് പരിഹാരമായി രാത്രി കാലത്ത് ഒരു സര്വീസ് ആരംഭിച്ചിരിക്കുകയാണ് കെ.എസ്.ആര്.ടി.സി. കാസര്കോട് നിന്ന് രാത്രി 11 മണിക്ക് ഗുരുവായൂരിലേക്ക് സര്വ്വീസ് ആരംഭിച്ചിരിക്കുകയാണ്. രാവിലെ 9.25 നു ഗുരുവായൂരുവിലെത്തും. തിരിച്ച് ഗുരുവായൂരില് നിന്ന് ഒരുമണിക്ക് പുറപ്പെട്ട് രാത്രി 11.15 ഓടെ കാസര്കോട്ടെത്തും. രാത്രിയായതിനാല് എല്ലാ സ്ഥലങ്ങളിലും സ്റ്റോപുണ്ട്. കാസര്കോട് നിന്ന് ചന്ദ്രഗിരി വഴിയാണ് പോകുന്നത്. നിലവില് രാത്രി കെഎസ്ആര്ടിസി ഡിപ്പോയില് നിന്നു 7.15ന് ചന്ദ്രഗിരി വഴിയും എട്ടിന് ദേശീയപാത വഴി പയ്യന്നൂരേക്കും എട്ടേകാലിന് ചന്ദ്രഗിരി വഴി കാഞ്ഞങ്ങാട്ടേക്കും സര്വീസുള്ളത്.
പതിനഞ്ച് മിനുട്ടുകള്ക്കിടയില് ഊ രണ്ട് ബസ്സുകളുും പോയി കഴിഞ്ഞാല് പിന്നീട് കാസര്കോട് എത്തുവര്ക്ക് പയ്യന്നൂരേക്കോ കണ്ണൂരിലേക്കോ പോവാന് ബസ്സില്ല. പിന്നീട് ഒമ്പതിന് എയര്പോര്ട്ടിലേക്ക് പുറപ്പെടുന്ന സര്വീസാണ് ഡിപ്പോയില്നിന്നുള്ള അവസാനത്തെ ബസ്. ഈ ബസ്സില് തിരക്ക് കാരണം കയറിപറ്റുക വളരെ പ്രയാസമാണ്. മുമ്പ് കൊല്ലൂര് മൂകാംബികയില് നിന്ന് ഗുരുവായൂര് വരെ രാത്രി സ്വകാര്യ ബസ് സര്വീസുണ്ടായിരുന്നു. ഇപ്പോഴതില്ല. മുമ്പ് ചന്ദ്രഗിരി റൂട്ട് ദേശസാല്ക്കരിക്കുന്നതിന് മുമ്പ് എഴിനും പത്തിനും ഇടയില് നാലോളം ബസു സര്വീസുകള് ഉണ്ടായിരുന്നു. ഈ പുതിയ സര്വീസ് ജനങ്ങള്ക്ക് ഏറെ ഉപകാരപ്രദമാകുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടല്.
ഉത്തരകേരളത്തിലെ രാത്രികാല യാത്രാ ദുരിതത്തിന് അറുതിയായി; രാത്രി 11 മണിക്ക് കാസര്കോട്ടുനിന്നും ഗുരുവായൂരിലേക്ക് കെ.എസ്ആര്ടിസി ബസ് സര്വീസ് ആരംഭിച്ചു