തൃശ്ശൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് ട്രെയിനിനുമുകളില്‍ മരം വീണു; ജനശതാബ്ദി അടക്കമുള്ള ട്രെയിനുകള്‍ വഴിയില്‍ നിര്‍ത്തിവെച്ചു

  • Post category:news
  • Reading time:1 min read
You are currently viewing തൃശ്ശൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് ട്രെയിനിനുമുകളില്‍ മരം വീണു; ജനശതാബ്ദി അടക്കമുള്ള ട്രെയിനുകള്‍ വഴിയില്‍ നിര്‍ത്തിവെച്ചു

കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് ട്രെയിനിന് മുകളില്‍ മരം വീണു. തൃശ്ശൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് ട്രെയിനിനുമുകളിലാണ് മരം വീണത്. ഇരിങ്ങാലക്കുടയ്ക്കും ചാലക്കുടിക്കും ഇടയിലാണ് സംഭവം. ജനശതാബ്ദി അടക്കമുള്ള ട്രെയിനുകള്‍ വഴിയില്‍ നിര്‍ത്തിവെച്ചു.

മലപ്പുറത്ത് ചാലിയാര്‍ കരകവിഞ്ഞ് നിലമ്പൂര്‍ വെള്ളത്തിനടിയിലാണ്. 200 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അഞ്ചു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. നിലമ്പൂര്‍- ഊട്ടി അന്തര്‍ സംസ്ഥാന പാത അടച്ചിരിക്കുകയാണ്. നിലമ്പൂര്‍, കരുളായി വനത്തില്‍ രണ്ടിടത്ത് ഉരുള്‍പ്പൊട്ടി. കനത്തമഴ തുടരുകയാണ്. ചാലിയാര്‍, കരുളായി പഞ്ചായത്തുകള്‍ ഒറ്റപ്പെട്ടു. നിലമ്പൂരില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സ്വകാര്യ ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചു.

0Shares