തൃശ്ശൂരില്‍ അപ്രതീക്ഷിത ചുഴലിക്കാറ്റ്: കാറ്റടിച്ച് വന്‍ നാശനഷ്ടം.

  • Post category:news
  • Reading time:1 min read
You are currently viewing തൃശ്ശൂരില്‍ അപ്രതീക്ഷിത ചുഴലിക്കാറ്റ്: കാറ്റടിച്ച് വന്‍ നാശനഷ്ടം.

തൃശ്ശൂര്‍: തൃശ്ശൂര്‍ കുന്ദംകുളം മേഖലയിലുണ്ടായ അപ്രതീക്ഷിത ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം. ചുഴലിക്കാറ്റിനെ തുടര്‍ന്ന് രണ്ട് പള്ളികളുടെ മേല്‍ക്കൂരകള്‍ തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. പുരാതനമായ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടേയും ഹോളി ക്രോസ് പള്ളിയുടേയും മേല്‍ക്കൂരകളാണ് ശക്തമായ കാറ്റില്‍ തകര്‍ന്ന് വീണത്.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചിറ്റനൂര്‍, കാവിലക്കാട്, ആര്‍സാറ്റ് മേഖലകളില്‍ വ്യാപകമായി മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. ചിലയിടത്ത് വീടുകള്‍ക്ക് മേലെയാണ് മരങ്ങള്‍ പതിച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് തൃശ്ശൂര്‍ ഗുരുവായൂര്‍ പാതയില്‍ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

0Shares