തൃശൂർ റെയിൽവേ സ്റ്റേഷനിലും സ്വര്‍ണാഭരണ നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ളിലും ക​സ്റ്റം​സ് പരിശോധന; 121 കി​ലോ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത ര​ണ്ടു​കോ​ടി രൂ​പ​യും വി​ദേ​ശ ക​റ​ൻ​സി​യും പി​ടി​ച്ചെ​ടു​ത്തു

  • Post category:news
  • Reading time:1 min read
You are currently viewing തൃശൂർ റെയിൽവേ സ്റ്റേഷനിലും സ്വര്‍ണാഭരണ നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ളിലും ക​സ്റ്റം​സ് പരിശോധന; 121 കി​ലോ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത ര​ണ്ടു​കോ​ടി രൂ​പ​യും വി​ദേ​ശ ക​റ​ൻ​സി​യും പി​ടി​ച്ചെ​ടു​ത്തു

തൃ​ശൂ​രി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ഡി​വി​ഷ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 121 കി​ലോ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത ര​ണ്ടു​കോ​ടി രൂ​പ​യും വി​ദേ​ശ ക​റ​ൻ​സി​യും പി​ടി​ച്ചെ​ടു​ത്തു. തൃശൂര്‍ റെയിൽവേ സ്റ്റേഷനിലും ചേ​ർ​പ്പ്, വ​ല്ല​ച്ചി​റ മേ​ഖ​ല​യി​ലെ സ്വ​ർ​ണ നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ളിലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​വും പ​ണ​വും പി​ടി​ച്ചെ​ടു​ത്ത​ത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് മുപ്പത് കോടി രൂപ വില മതിക്കും.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 17 പേ​രെ സം​ഘം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. ജി.​എ​സ്.ടി, കേ​ന്ദ്ര എ​ക്സൈ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ചേ​ർ​ന്ന് രാ​ത്രി​യി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. സ്വർണ്ണാഭരണ മൊത്ത വിതരണ ശാലകളിലും നടത്തിയ റെയ്ഡിലാണ് കണക്കിൽപ്പെടാത്ത സ്വർണ്ണവും രൂപയും പിടികൂടിയത്. പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ച്ച​തി​നാ​ൽ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ര​ണ്ടാ​യി​രം യു​എ​സ് ഡോ​ള​റും പി​ടി​ച്ചെ​ടു​ത്ത​വ​യി​ൽ​പ്പെ​ടു​ന്നു. ചേ​ർ​പ്പി​ലും വ​ല്ല​ച്ചി​റ​യി​ലും വീ​ടു​ക​ളും ചെ​റി​യ നി​ർ​മാ​ണ ശാ​ല​ക​ളും കേ​ന്ദ്രീ​ക​രിച്ച് വ​ൻ​തോ​തി​ൽ സ്വ​ർ​ണാ​ഭ​ര​ണ നി​ർ​മാ​ണം ന​ട​ക്കു​ന്നു​ണ്ട്. സ്വർണ്ണം കടത്തുന്നതായി ജൂലൈ അവസാന ആഴ്ച്ച മുതൽ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

0Shares