തൃശൂര്‍ ജില്ലാ കളക്ടര്‍ ഡോ എന്‍. കൌശികനെ അറസ്റ്റ് ചെയ്യാന്‍ ലോകായുക്തയുടെ ഉത്തരവ്

  • Post category:news
  • Reading time:1 min read
You are currently viewing തൃശൂര്‍ ജില്ലാ കളക്ടര്‍ ഡോ എന്‍. കൌശികനെ അറസ്റ്റ് ചെയ്യാന്‍ ലോകായുക്തയുടെ ഉത്തരവ്

 

തൃശൂർ: തൃശൂര്‍ ജില്ലാ കളക്ടര്‍ ഡോ എന്‍. കൌശികനെ അറസ്റ്റ് ചെയ്യാന്‍ ലോകായുക്ത ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു. മൂന്നരക്കോടി രൂപയുടെ കളിമണ്ണ് കടത്തുന്നതിനെ കുറിച്ച് വിവരം നല്‍കിയിട്ടും നടപടി സ്വീകരിക്കാതിരുന്നു എന്ന കേസിലാണ് തൃശൂര്‍ കലക്ടര്‍ ഡോ. എ. കൗശിഗന് ലോകായുക്തയുടെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. സിറ്റി പൊലീസ് കമീഷണറോടാണ് അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

 

ഇതേ കേസില്‍ തന്നെ ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് സുനില്‍കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് പുതുക്കാട് എസ്. ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് പയസ് സി. കുര്യാക്കോസും ജസ്റ്റിസ് എ. കെ. ബഷീറും അടങ്ങുന്ന ലോകായുക്ത ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്.

0Shares