തൃശൂരിൽ എസ്.ഡി.പി.ഐക്കാരുടെ വെട്ടേറ്റ​ കോൺഗ്രസ്​ പ്രവർത്തകന്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing തൃശൂരിൽ എസ്.ഡി.പി.ഐക്കാരുടെ വെട്ടേറ്റ​ കോൺഗ്രസ്​ പ്രവർത്തകന്‍ മരിച്ചു

ചാവക്കാട്: എസ്.ഡി.പി.ഐക്കാരുടെ വെട്ടേറ്റ​ കോൺഗ്രസ്​ പ്രവർത്തകരിൽ ഒരാൾ മരിച്ചു. ചാവക്കാട് പുന്നയിൽ ബൂത്ത് പ്രസിഡൻറ് പുതുവീട്ടില്‍ നൗഷാദ് എന്ന പുന്ന നൗഷാദ് (40) ആണ് മരിച്ചത്. നൗഷാദ് ഉള്‍പ്പെടെ നാലുപേർക്കാണ് ഇന്നലെ വെട്ടേറ്റത്.

പുന്ന അയിനിപ്പുള്ളി സുരേഷ് (38), പാലയൂര്‍ പുതുവീട്ടില്‍ നിഷാദ്(28), കാവീട് സ്വദേശി ബിജേഷ്(40) എന്നിവരാണ് വെട്ടേറ്റ മറ്റുള്ളവർ. ഇവരെ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ നൗഷാദിനെയും ബിജേഷിനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റിയിരുന്നു.ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.

നൗഷാദും മറ്റു മൂന്നുപേരും പുന്ന സെന്‍ററിൽ നില്‍ക്കുമ്പോള്‍ ഏഴ് ബൈക്കുകളിലായെത്തിയ 14 അംഗ സംഘം വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി പ്രകോപനമില്ലാതെ ഇവരെ വെട്ടുകയായിരുന്നു. എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന്​ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അതേസമയം സംഭവത്തില്‍ എസ്.ഡി.പി.ഐക്ക്​ ബന്ധമില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.

0Shares