തൃശൂരില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയുടെ പുറകിലിടിച്ച് രണ്ട് മരണം

  • Post category:news
  • Reading time:1 min read
You are currently viewing തൃശൂരില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയുടെ പുറകിലിടിച്ച് രണ്ട് മരണം

തൃശൂര്‍: തൃശൂരില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. പേരാമ്പ്രയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. നടവരമ്പ് സ്വദേശി ശ്രീരാഗ്, കുട്ടനെല്ലൂര്‍ സ്വദേശി മുഷ്താഖ് എന്നിവരാണ് മരിച്ചത്. കണ്ടെയ്‌നര്‍ ലോറിയുടെ പുറകില്‍ കാര്‍ ചെന്നിടിച്ചാണ് അപകടമുണ്ടായത്. തൃശൂര്‍ ചാലക്കുടി ദേശീയപാതയിലെ നടവരമ്പിനടത്താണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. കാറോടിച്ചിരുന്ന ഹരിപ്രസാദിനെ ഗുരുതരമായ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

0Shares