തൃപ്തി ദേശായിയും സംഘവും ശനിയാഴ്ച ശബരിമലയിലേക്ക്; സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചു; മറുപടി ഇതാണ്

  • Post category:news
  • Reading time:1 min read
You are currently viewing തൃപ്തി ദേശായിയും സംഘവും ശനിയാഴ്ച ശബരിമലയിലേക്ക്; സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചു; മറുപടി ഇതാണ്

തിരുവനന്തപുരം: ശബരിമല സന്ദര്‍ശിക്കാന്‍ തൃപ്തി ദേശായി ശനിയാഴ്ച എത്തും. മലയില്‍ കയറുന്നതിന് വേണ്ട സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ആറ് യുവതികള്‍ ഒപ്പമുണ്ടാകും എന്നും അറിയിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന് ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെതിരെ വിലക്ക് കല്‍പ്പിക്കാനാകില്ല എന്നും നിയമോപദേശം ലഭിച്ചു. ദേവസ്വം ബോര്‍ഡിന് നിയമോപദേശം നല്‍കിയത് ചന്ദര്‍ ഉദയ സിങ്ങാണ്. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചതിനെ കുറിച്ച് നിയമവിദഗ്ധരുമായി ആലോചിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുള്ളത്. യുവതീപ്രവേശനം അനുവദിച്ച വിധി നിലനില്‍ക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതിയുടേത് ഉചിതമായ തീരുമാനമെന്നാണ് മന്ത്രിമാരായ എ.കെ. ബാലനും കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിട്ടുള്ളത്. തൃപ്തി ദേശായിക്ക് സുരക്ഷ ഒരുക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പ്രതികരിച്ചു.

0Shares