തൃണമൂല്‍ സ്ഥാപക നേതാവ് പങ്കജ് ബന്ദ്യോപാധ്യായ അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing തൃണമൂല്‍ സ്ഥാപക നേതാവ് പങ്കജ് ബന്ദ്യോപാധ്യായ അന്തരിച്ചു

കോല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവ് പങ്കജ് ബന്ദ്യോപാധ്യായ (72) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മുഖ്യമന്ത്രി മമതാ ബാനര്‍ജി മരണത്തില്‍ അനുശോചിച്ചു. കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായി അവര്‍ ട്വീറ്റ് ചെയ്തു.പശ്ചിമബംഗാള്‍ മുന്‍ പ്രതിപക്ഷ നേതാവായിരുന്ന അദ്ദേഹം 1960 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1996 ലും 1972 ലും ടോളിഗഞ്ച് മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തി. 1998 ല്‍ തൃണമൂല്‍ രൂപീകൃതമായപ്പോള്‍ കോണ്‍ഗ്രസ് വിട്ട അദ്ദേഹം മമതയ്‌ക്കൊപ്പം ചേര്‍ന്നു. മമതയുടെ ഏറ്റവും അടുത്ത അനുയായി ആയിരുന്നു ബന്ദ്യോപാധ്യായ. 2001 ല്‍ ടോളിഗഞ്ചില്‍നിന്നു തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

0Shares