തൃക്കരിപ്പൂര്‍: ആചാരസ്ഥാനികന്‍ ക്ഷേത്ര ചടങ്ങിനിടേ കുഴഞ്ഞു വീണു മരിച്ചു. കടന്നപ്പള്ളി പാണപ്പുഴയിലെ പുത്തന്‍പറമ്പില്‍ സഹദേവന്‍ കോമരം (59) ആണ് മരിച്ചത്. തൃക്കരിപ്പൂര്‍ മുച്ചിലോട്ട് ക്ഷേത്രത്തില്‍ ശനിയാഴ്ച അടിയന്തിര ചടങ്ങ് നടന്നു കൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ പയ്യന്നൂര്‍ സബാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പുലിയൂര്‍ കാളിയുടെ കോമരമായിരുന്നു. മൃതദേഹം ഞായറാഴ്ച രാവിലെ 11 മണിക്ക് സംസ്‌കരിക്കും. ഭാര്യ: സരോജിനി. ഏക മകള്‍ സന്ധ്യ. മരുമകന്‍: കണ്ണൂര്‍ വാരം സ്വദേശി സനോജ് (മിലിട്ടറി).
തൃക്കരിപ്പൂര്‍ മുച്ചിലോട്ട് ക്ഷേത്രത്തിലെ ചടങ്ങിനിടേ ആചാരസ്ഥാനികന്‍ കുഴഞ്ഞു വീണു മരിച്ചു