തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനുകളിലെ പുതിയ വിശ്രമമുറികളുടെ ഉദ്ഘാടനം നാളെ; പള്ളം റെയില്‍വേ അടിപ്പാലവും ഗതാഗതത്തിന് തുറന്നുകൊടുക്കും

  • Post category:local news
  • Reading time:1 min read
You are currently viewing തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനുകളിലെ പുതിയ വിശ്രമമുറികളുടെ ഉദ്ഘാടനം നാളെ; പള്ളം റെയില്‍വേ അടിപ്പാലവും ഗതാഗതത്തിന് തുറന്നുകൊടുക്കും

കാസര്‍കോട്: ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ ഏഴിമല റെയില്‍വേ സ്റ്റേഷനുകള്‍ വികസനത്തിന്റെ പാതയില്‍. ഈ സ്റ്റേനുകളിലെ പണിപൂര്‍ത്തിയായ കെട്ടിടങ്ങള്‍ നാളെ പി.കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. റെയില്‍വേ പാലക്കാട് ഡിവിഷനല്‍ മാനേജര്‍ നരേഷ് ലാല്‍വാനി മുഖ്യാതിഥിയായിരിക്കും. ഏഴിമലയില്‍ നിര്‍മാണം പൂര്‍ത്തിയായ പ്ലാറ്റ് ഫോമും വിശ്രമമുറിയും ടിക്കറ്റ് കൗണ്ടറും ഉദ്ഘാടനം ചെയ്യും ഉച്ചയ്ക്ക് 12 മണിക്കാണ് പരിപാടി. പൊട്ടിത്തകര്‍ന്നു കിടക്കുന്ന കെട്ടിടത്തില്‍ നിന്നു തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനു മോചനമായി. നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടം നാളെ ഉച്ചയ്ക്കു രണ്ടിനു ഉദ്ഘാടനം ചെയ്യും. 35 ലക്ഷം രൂപ ചെലവിലാണ് നിര്‍മിച്ചത്. ഇതോടൊപ്പം ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിന്റെ നവീകരണവും പൂര്‍ത്തിയായിട്ടുണ്ട്. ചെറുത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 42 ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച വിശ്രമമുറിയുടെ ഉദ്ഘാടനം നാളെ വൈകീട്ട് മൂന്നിനു നടക്കും.കാസര്‍കോട് പള്ളത്ത് നിര്‍മാണം പൂര്‍ത്തിയായ പള്ളം അടിപ്പാലം നാളെ ഗതാഗതത്തിന് തുറന്നുകൊടുക്കും. കാസര്‍കോട്ടുകാരുടെ ചിരകാല അഭിലാഷമാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഒരു നാടിന്റെ തന്നെ ഗതാഗതകുരുക്കിനു പരിഹാരമാകും.

0Shares