തൃക്കരിപ്പൂര്‍ കടപ്പുറം പാണ്ട്യാലക്കടവില്‍ ഒന്നര കിലോമീറ്ററോളം നീളത്തില്‍ കരയില്‍ മത്തിയെത്തി; കാരണം തേടി തീരദേശവാസികള്‍

  • Post category:news
  • Reading time:1 min read
You are currently viewing തൃക്കരിപ്പൂര്‍ കടപ്പുറം പാണ്ട്യാലക്കടവില്‍ ഒന്നര കിലോമീറ്ററോളം നീളത്തില്‍ കരയില്‍ മത്തിയെത്തി; കാരണം തേടി തീരദേശവാസികള്‍

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ കടപ്പുറം പാണ്ട്യാലക്കടവില്‍ കടല്‍ത്തീരത്ത് മത്തി കരയിലെത്തി. തീരദേശവാസികള്‍ ചാക്കുകളിലും പാത്രങ്ങളിലുമായി മീന്‍ ശേഖരിച്ചു. കരയിലേക്ക് പിടച്ചു കയറിയെത്തിയ മത്തിക്കൂട്ടം വാരിക്കൂട്ടാന്‍ ആളുകള്‍ പ്രായ ഭേദമില്ലാതെ എത്തി.ഒന്നര കിലോമീറ്ററോളം നീളത്തിലാണ് മത്തി കരയിലെത്തിയത്. കടലില്‍ തീരത്തോടുചേര്‍ന്ന് ബോട്ടിലെ മീന്‍പിടുത്തക്കാര്‍ വല ഇറക്കുമ്പോഴാണ് തിരമാലക്കൊപ്പം മീന്‍ കരയിലെത്തിയത്. ബുധനാഴ്ച രാവിലെ ഒന്‍പതരയോടെയാണ് തിരമാലക്കൊപ്പം മത്തിക്കൂട്ടം കരയിലെത്തിയത്. മത്തി വന്‍തോതില്‍ വാരിക്കൂട്ടി മാര്‍ക്കറ്റുകളില്‍ വില്‍പനയ്ക്കു കൊണ്ടു പോയവര്‍ക്ക് പക്ഷേ, നിരാശയായിരുന്നു ഫലം. ചാകര നിമിത്തം കുറഞ്ഞ വിലയായിരുന്നു. ചരിത്രത്തിലാദ്യമായാണ് തൃക്കരിപ്പൂരില്‍ കരയില്‍ ഇത്രയും അധികം മത്തിച്ചാകരയെത്തിയത്. വര്‍ഷത്തില്‍ ഒരു ദിവസം മത്തി കൂട്ടത്തോടെ കരയിലേക്ക് എത്തുമെന്നു മത്സ്യത്തൊഴിലാളികള്‍ പറയുന്നു. സാധാരണ ഗതിയില്‍ പുറങ്കടലില്‍ മാത്രം കാണുന്ന മത്തിയാണ് ഇപ്പോള്‍ കൂട്ടത്തോടെ തീരത്തേക്കു കയറിയത്.കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കന്നുവീട് കടപ്പുറം സ്വാമി മഠം ക്ഷേത്ര പരിസരം മുതല്‍ തൊണ്ടച്ഛന്‍ ദേവസ്ഥാനം വരെയുള്ള കടലോരത്ത് മത്തിക്കൂട്ടമെത്തിയിരുന്നു.

0Shares