തൃക്കരിപ്പൂരില്‍ റെയില്‍പാളത്തില്‍ വിള്ളല്‍; അപകടം മംഗളൂരു കണ്ണൂര്‍ പസഞ്ചര്‍ ട്രെയിന്‍ കടന്നുപോകുന്നതിനിടേ; വന്‍ ദുരന്തം ഒഴിവായി

  • Post category:news
  • Reading time:1 min read
You are currently viewing തൃക്കരിപ്പൂരില്‍ റെയില്‍പാളത്തില്‍ വിള്ളല്‍; അപകടം മംഗളൂരു കണ്ണൂര്‍ പസഞ്ചര്‍ ട്രെയിന്‍ കടന്നുപോകുന്നതിനിടേ; വന്‍ ദുരന്തം ഒഴിവായി

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഉദിനൂരില്‍ പാളത്തില്‍ വിള്ളല്‍. ഞായറാഴ്ച  രാവിലെ 7.30 മണിയോടെ മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ കടന്നുപോകുന്നതിനിടെയാണ് വിള്ളല്‍ സംഭവിച്ചത്. ട്രെയിനിന് വേഗത കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വേഗതയുണ്ടായിരുന്നെങ്കില്‍ പാളം തെറ്റുമായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. വലിയ കുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. പാളം മുറിഞ്ഞ് വേര്‍പെട്ട നിലയിലായിരുന്നു. പിന്നീട് ഒന്‍പതുമണിയോടെ കണ്ണൂരില്‍ നിന്ന് റെയില്‍വേ ഉദ്യോഗസ്ഥരെത്തി ക്ലിപ്പ് വച്ച് താത്കാലികമായി നന്നാക്കി ഗതാഗതം പുനസ്ഥാപിച്ചു. പാസഞ്ചര്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് മംഗളൂരു ട്രിച്ചി എക്‌സ്പ്രസ് ചെറുവത്തൂരിലും തൊട്ട് പിറകിലായി ഏറനാട് എക്‌സ്പ്രസും നീലേശ്വരത്തു കോയമ്പത്തൂര്‍ പാസഞ്ചറും മണിക്കൂറോളം നിര്‍ത്തിയിടേണ്ടി വന്നു. വിള്ളലിനുള്ള കാരണമെന്തെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് റെയില്‍വെ അധികൃതര്‍ അന്വേഷിച്ച് വരുന്നു. അട്ടിമറി സാധ്യതകള്‍ അധികൃതര്‍ തള്ളി. വിള്ളല്‍ വീണ പാളം മാറ്റി സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

 

0Shares