
കാസര്‍കോട്: കേരള തുളു അക്കാദമിയുടെ തുളുഭവന്റെ നിര്‍മാണം അടുത്ത ആഴ്ച തന്നെ ആരംഭിക്കുമെന്ന് അക്കാദമിയുടെ പുതിയ ചെയര്‍മാന്‍ ഉമേഷ് സാലിയന്‍. ചെയര്‍മാനായി നിയമിതനായ ശേഷം ചാനല്‍ ആര്‍.ബി നടത്തിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.youtube.com/watch?v=i9dvg4BGDls&feature=youtu.be
കടമ്പാറിലെ ഒരേക്കല്‍ സ്ഥലത്താണ് ഭവന്‍ നിര്‍മാണം നടക്കുക. ഇതിനായി സര്‍ക്കാര്‍ 45 ലക്ഷം രൂപ മാറ്റി വച്ചിട്ടുണ്ട്. കാസര്‍കോട് വികസന ഫണ്ടില്‍ നിന്നും എം.പി രണ്ടുകോടി രൂപ ശുപാര്‍ശ ചെയ്തിട്ടുണ്ട്. മ്യൂസിയവും കള്‍ച്ചറല്‍ തീയേറ്ററുമാണ് തുടക്കത്തില്‍ നിര്‍മിക്കുന്നതെന്ന് ഉമേഷ് വ്യക്തമാക്കി.