
തിരുവനന്തപുരം: തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും എം.പിയുമായ ശശി തരൂരിന് അമ്പലത്തിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു. ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെയായിരുന്നു അപകടം.

തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീഴുകയായിരുന്നു. തലയിൽ പരിക്കേറ്റ ശശി തരൂരിനെ ഉടൻ തന്നെ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. തലയിലേറ്റ മുറിവിന് ആറ് സ്റ്റിച്ച് ഇടേണ്ടിവന്നു എന്നാണ് വിവരം. തിങ്കളാഴ്ച രാവിലെയാണ് തിരുവവനന്തപുരത്തെ ഗാന്ധാരിയമ്മന്‍ കോവിലില്‍ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്.
