
തിരുവനന്തപുരം : അനിശ്ചിതകാല സമരവുമായി നീങ്ങുന്ന പ്രൈവറ്റ് ബസ് ഉടമകള്‍ക്കെതിരെ മുന്നറിയിപ്പുമായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ഇതേ രീതിയില്‍ മുന്നോട്ടുപോയാല്‍ ബസ് പിടിച്ചെടുക്കുമെന്ന് അദ്ദേഹം പ്രൈവറ്റ് ബസ് ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അത്തരം കടുത്ത നടപടികളിലേയ്ക്ക് സര്‍ക്കാരിനെ എത്തിക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ന് നാലാം ദിവസമാണ് സമരം തുടരുന്നത്.

മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്ന ആവശ്യത്തില്‍ നിന്നും ആദ്യം തന്നെ ബസ് ഉടകള്‍ പിന്‍മാറി. വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് 2 രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകള്‍ ശക്തമായി മുന്നോട്ട് വെച്ച ആവശ്യം. ഒപ്പം വിദ്യാര്‍ഥികളുടെ പ്രായ പരിധി 24 ആക്കി ചുരുക്കണമെന്ന നിര്‍ദേശവും മുന്നോട്ട് വെച്ചു. രണ്ടും ഗതാഗതമന്ത്രി ബാസുടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
അതേസമയം, സമരം തുടരാനുള്ള തീരുമാനത്തിനെതിരെ ബസ് ഉടമകള്‍ക്കിടയില്‍ കടുത്ത ഭിന്നതയും ഉയര്‍ന്നു. കോണ്‍ഫഡറേഷനിലെ അഞ്ചു സംഘടനകള്‍ ഇന്ന് തൃശ്ശൂരില്‍ യോഗം ചേരും. ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് സമരക്കാര്‍ നാളെ മുഖ്യമന്ത്രിയെ കാണും. പ്രശ്‌നപരിഹാരത്തിന് തയാറാണെന്ന് ഉടമകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്നലെ ചര്‍ച്ച നടത്തിയത്. മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു. ഇതില്‍ ഉടമകള്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകത്തതോടെ ചര്‍ച്ച പരാജയമാകുകയായിരുന്നു.
