
‘തുടങ്ങിയിട്ടേയുള്ളൂ അമിത്ഷാ, ഈ രാജ്യത്തിന്‍റെ കരുത്ത് മനസിലാക്കിക്കോളൂ’ അത് നിങ്ങളുടെ രണ്ടാംകിട കുതന്ത്രങ്ങള്‍ക്കും ചിന്താ ശേഷിക്കും അപ്പുറത്താണ് – പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തില്‍ അറസ്റ്റിലായി പുറത്തിറങ്ങിയ ഉടനെ കണ്ണന്‍ ഗോപിനാഥന്‍റെ ട്വീറ്റ് .

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യാന്‍ മുംബൈയിലെത്തിയ കണ്ണന്‍ ഗോപിനാഥന്‍ ഐ.എ.എസിനെ കസ്റ്റഡിയിലെടുത്ത പോലിസിന് പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടി വരികയായിരുന്നു .
നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പോലിസ് സ്റ്റേഷനില്‍ പ്രതിഷേധവുമായി എത്തിയതോടെ കണ്ണന്‍ ഗോപിനാഥനെ പോലിസ് വിട്ടയച്ചു. തീപ്പന്തവുമേന്തി നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ അകമ്പടിയായി അദ്ദേഹത്തെ തോളിലേറ്റിയാണ് പുറത്തിറക്കിക്കൊണ്ടുപോയത്. മറൈന്‍ ഡ്രൈവില്‍ നടക്കാനിരുന്ന ലോങ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയതോടെയാണ് കസ്റ്റഡിയില്‍ എടുത്തത്.
അനധികൃതമായാണ് പോലീസ് തങ്ങളെ അറസ്റ്റുചെയ്തതെന്നും ഭരണഘടന വായിക്കാൻപോലും സമ്മതിച്ചില്ലെന്നും പ്രതിഷേധിക്കുന്നതിന് മുമ്പുതന്നെ തങ്ങളെ അറസ്റ്റുചെയ്തെന്നും പിന്നീട് കണ്ണൻ ഗോപിനാഥൻ ട്വിറ്റർ സന്ദേശത്തിലൂടെ പറഞ്ഞു നിരോധനാജ്ഞ ലംഘിച്ചതിന്‍റെ പേരിലാണ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തതെന്ന് പിന്നീട് സോൺ വൺ പോലീസ് ഡെപ്യൂട്ടി കമ്മിഷണർ സംഗ്രാംസിങ് നിശാന്താർ പറഞ്ഞു. 20 മിനിറ്റിനുശേഷം എല്ലാവരെയും വിട്ടയച്ചു.
