തിളച്ച എണ്ണയിൽ ഒരു അല്പം കടുക് ഇട്ട് വറുക്കുക.എന്നിട്ടും സങ്കടം പോയില്ലെങ്കില്‍ ഒരു പപ്പടം കൂടി അങ്ങ് കാച്ചുക.. റിപ്പബ്ലിക് ടി. വിയുടെ റേറ്റിങ്ങ് കുറച്ച മലയാളികൾ അടുത്ത പൊങ്കാലയ്ക്ക് കണ്ടുപിടിച്ചത് കുമ്മനത്തിന്റെ ഫേസ്‌ബുക്ക് പേജ്

  • Post category:news
  • Reading time:1 min read
You are currently viewing തിളച്ച എണ്ണയിൽ ഒരു അല്പം കടുക് ഇട്ട് വറുക്കുക.എന്നിട്ടും സങ്കടം പോയില്ലെങ്കില്‍  ഒരു പപ്പടം കൂടി അങ്ങ് കാച്ചുക.. റിപ്പബ്ലിക് ടി. വിയുടെ റേറ്റിങ്ങ് കുറച്ച മലയാളികൾ അടുത്ത പൊങ്കാലയ്ക്ക് കണ്ടുപിടിച്ചത് കുമ്മനത്തിന്റെ ഫേസ്‌ബുക്ക് പേജ്


തിരുവനന്തപുരം: കേരളത്തെ ഒറ്റപ്പെടുത്തി ദേശീയ തലത്തില്‍ ആക്രമിച്ചതിന് അര്നാബ് നയിക്കുന്ന റിപ്പബ്ലിക് ചാനലിന്റെ റേറ്റിംഗ് കുറച്ച് മലയാളികള്‍ പണി കൊടുത്തത് കഴിഞ്ഞ ദിവസമാണ്. ഇത് ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇപ്പോള്‍ മലയാളികള്‍ അടുത്തതായി റേറ്റിംഗ് ഓപ്ഷനില്‍ കയറി കുറച്ചുകൊണ്ടിരിക്കുന്നത് ബി. ജെ. പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പേജ് ആണ്. ഇതിലെ റിവ്യൂ അഞ്ച് സ്റ്റാര്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ രണ്ടിലേക്ക് കുറഞ്ഞുകഴിഞ്ഞു. റേറ്റിംഗ് രണ്ടിലേക്ക് വീണിരിക്കുകയാണ്. നല്ല കിടിലന്‍ കമന്റുകളാണ് പേജില്‍ നിറയുന്നത്.

ഇതാ ചില സാമ്പിള്‍ കമന്റുകള്‍:

> എടോ രാജശേഖരാ ഇതൊന്നും നടക്കാൻ പോണില്ല കടക്ക് പുറത്ത്
വർഗ്ഗിയത ഈ മണ്ണിൽ വിളകൊയ്യില്ല
പോ നോർന്ത്യയിലെവിടെല്ലും പോയി ആശ തീർക്ക്
#po_mone_Rajaseekharaaa

> പശു പാർട്ടി കേരള അധ്യക്ഷൻ……..കള്ളനോട്ട്, ഹവാല എന്നിവ രാജ്യസ്നേഹത്തിൽ പെടും..
കോഴ വാങ്ങിയവർ നല്ലവൻ, വാങ്ങിയത് കാണിച്ചു കൊടുത്തവൻ ശത്രു.. അതുപോലെ വിസ ആവശ്യമുള്ളവർ ബന്ധപ്പെടുക..

ഗോസാമിക്ക് നമ്പർ വൺ കൊടുത്തിട്ട് രായേട്ടന് കൊടുത്തില്ലേൽ മോശമല്ലേ….. കൊടുത്തേക്കാം.

0Shares