തിരുവനന്തപുരത്ത് സി.പി.എം – ബി.ജെ.പി സംഘര്‍ഷം; ഏഴ് പേര്‍ക്ക് പരിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing തിരുവനന്തപുരത്ത് സി.പി.എം – ബി.ജെ.പി സംഘര്‍ഷം; ഏഴ് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയില്‍ ബി.ജെ.പി – സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുന്‍പുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
സംഘര്‍ഷത്തില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

ഡി.വൈ.എഫ്ഐ പാറശാല മേഖലാ കമ്മിറ്റി പ്രസിഡന്റ് പ്രദീപിനെ ആക്രമിക്കാൻ ബൈക്കിലെത്തിയ ആർ.എസ്.എസ് സംഘമാണ് പ്രദേശത്ത് ആക്രമണം അഴിച്ചുവിട്ടത്. ബൈക്കിൽ ദണ്ഡും മാരകായുധങ്ങളുമായെത്തിയ സംഘം പ്രദീപിന്‍റെ വീടിനുനേരെ കല്ലെറിയുകയായിരുന്നു. വിവരമറിഞ്ഞ് ഡി.വൈ.എഫ്.ഐ – എസ്.എഫ്.ഐ പ്രവർത്തകർ സ്ഥലത്തെത്തി. അവിടെവച്ചാണ‌് അബുവിനെ വടിവാൾകൊണ്ട‌് വെട്ടുന്നത‌്. സമീപത്തെ കടകൾക്കുനേരെയും കല്ലേറ‌് നടന്നു.

 

0Shares