തിരുവനന്തപുരത്ത് നേഴ്സിനെ ആംബുലന്‍സ് ഡ്രെെവര്‍ വെട്ടി: ആക്രമണത്തിന് പിന്നില്‍ വ്യക്തി വിരോധമെന്ന് പോലീസ്

  • Post category:news
  • Reading time:1 min read
You are currently viewing തിരുവനന്തപുരത്ത് നേഴ്സിനെ ആംബുലന്‍സ് ഡ്രെെവര്‍ വെട്ടി: ആക്രമണത്തിന് പിന്നില്‍ വ്യക്തി വിരോധമെന്ന്  പോലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ക്രൂരത. നേഴ്സിനെ ആംബുലന്‍സ് ഡ്രെെവര്‍ വെട്ടി. എസ്എടി യിലെ നഴ്സിംഗ് അസി. പുഷ്പ (39)യ്ക്കാണ് വെട്ടേറ്റത്. ചെവിക്ക് പരിക്കേറ്റ പുഷ്പയെ മെഡിക്കൽ കോളേജ് സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 6.30ന് മെഡിക്കല്‍ കോളജ് പഴയ റോഡിനടുത്തു വച്ചായിരുന്നു സംഭവം.

കൊല്ലം സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ നിഥിന്‍ (34) ആണ് ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വ്യക്തിവിരോധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് മെഡിക്കല്‍ കോളജ് പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിഥിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

0Shares