തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം പാങ്ങാപ്പാറയില്‍ ഫ്‌ളാറ്റ് നിര്‍മ്മിക്കാനെടുത്ത കുഴിയില്‍ മണ്ണിടിഞ്ഞ് വീണ് നാലു മരണം. ഒരാളെ രക്ഷപ്പെടുത്തി. തിരുവനന്തപുരം വേങ്ങോട് സ്വദേശി ഉണ്ണികൃഷ്ണന്‍, ബീഹാര്‍ സ്വദേശികളായ ഹരണ്‍ ബര്‍മന്‍, ഭോജന്‍, സഫന്‍ എന്നിവരാണ് മരിച്ചത്. രണ്ട് പേരുടെ മൃതദേഹം മാത്രമാണ് ഇതുവരെയും പുറത്തെടുക്കാന്‍ സാധിച്ചിട്ടുള്ളത്.

വേങ്ങോട് സ്വദേശി സുദര്‍ശനൈയാണ് രക്ഷപ്പെടുത്തിയത്. ഫ്‌ളാറ്റ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് സംരക്ഷണ ഭിത്തി കെട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് തൊഴിലാളികളുടെ മുകളിലേക്ക് വളരെ ഉയരത്തില്‍ നിന്നും മണ്ണിടിഞ്ഞ് വീണത്. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.