തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നാളെ ഹര്‍ത്താല്‍.

  • Post category:news
  • Reading time:1 min read
You are currently viewing തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നാളെ ഹര്‍ത്താല്‍.

തിരുവനന്തപുരം: ഡി.ജി.പി ആസ്ഥാനത്ത് എത്തിയ ജിഷ്ണുവിന്റെ അമ്മയെയും കുടുംബാംഗങ്ങളെയും മര്‍ദിച്ച സംഭവത്തില്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നാളെ ഹര്‍ത്താല്‍. യു.ഡി.എഫും ബി.ജെ.പിയും ആണ് തിരുവനന്തപുരത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലും ജിഷ്ണുവിന്റെ ജന്മനാടായ വളയത്തും നാളെ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

0Shares