
തിരുവനന്തപുരം: തിരുവനന്തപുരം – കാസർകോട് സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതി നിര്‍ണായക ഘട്ടത്തിലേക്ക് കടന്നെന്ന് റിപ്പോര്‍ട്ട്. സ്ഥലമേറ്റെടുക്കുന്നതിന് മുന്നോടിയായുള്ള ആകാശ സര്‍വേ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എം.ഡി അജിത്കുമാര്‍ പറഞ്ഞു.

നാലുപേര്‍ക്ക് യാത്രചെയ്യാവുന്ന പാര്‍ടനാവിയ പി68 എന്ന ചെറുവിമാനം ഉപയോഗിച്ചാണ് സര്‍വേ നടത്തുന്നത്. വിമാനം ജനുവരി ആറുവരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്യാനും ഇന്ധനം നിറക്കാനും അനുമതിതേടിയിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ എന്ന സ്ഥാപനത്തിനാണ് സര്‍വേ ചുമതല. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്നുള്ള (എ.ടി.സി) നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാകും വിമാനം പറക്കുക.
