തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേള; മീഡിയ രജിസ്ട്രേഷന്‍ ആരംഭിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേള; മീഡിയ രജിസ്ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന 22-മത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മീഡിയ രജിസ്ട്രേഷന്‍2 ഇന്നുമുതല്‍ ആരംഭിച്ചു. 24 വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവരുടെ പേര് വിവരം അടങ്ങിയ ലിസ്റ്റ് സ്ഥാപനത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് സാക്ഷ്യപ്പെടുത്തി നവംബര്‍ 28-ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് പി.ആര്‍.ഡി പ്രസ് റിലീസില്‍ എത്തിക്കണം. റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രതിനിധികള്‍ നിശ്ചയിച്ച തീയതിക്കുള്ളില്‍ ഓണ്‍ലൈനായി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം.

പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തില്‍ നിര്‍വ്വഹിക്കപ്പെടുന്ന ആദ്യത്തെ ഐ.എഫ്‌.എഫ്കെ രജിസ്ട്രേഷന്‍ സംവിധാനമാണിത്. ഇന്‍റര്‍നെറ്റ്, ഓണ്‍ലൈന്‍ പണമിടപാട് സൗകര്യങ്ങളില്ലാത്തവര്‍ക്ക് സംസ്ഥാനത്തെ 2,700-ലേറെ ‘അക്ഷയ’ കേന്ദ്രങ്ങളില്‍ രജിസ്ട്രേഷന്‍ നടത്താനുള്ള
സൗകര്യവുമൊരുക്കിയിട്ടുണ്ട്. ഡിസംബര്‍ എട്ട് മുതല്‍ 15 വരെയാണ് ചലച്ചിത്ര മേള.

0Shares