
ഇരിയണ്ണി /കാസർകോട്: കലോത്സവം കാസർകോടിനെ ഉത്സാവ പ്രതീതിയിലാക്കിയെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.

ലക്ഷക്കണക്കിലെ ആളുകളെ ആകർഷിച്ച ഭാരതപ്പുഴ, തിരുനാവായയിലെ മാമാങ്കത്തിന് ശേഷം ഇപ്പോൾ മറ്റൊരു മാമാങ്കമായി സ്‌കൂൾ കലോത്സവം എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കലോത്സവ നഗരിയിൽ ചാനൽ ആർ.ബിയുടെ മീഡിയ സെന്റർ സന്ദർശിച്ച ശേഷമാണ് എം.പി കലോത്സവത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി.സി ബഷീർ, ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂർ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എം.പി ഉഷ, കാടകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
