തിരുവനന്തപുരം: ഉത്തരേന്ത്യന്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ‘പൊങ്കാല’യിട്ട് സൈബര്‍ ലോകം. ചില മലയാള സിനിമകളിലെ കഥാപാത്രങ്ങളുടെ സംഭാഷണത്തിന് അനുരൂപമായ വീഡിയോ ദൃശ്യങ്ങള്‍ വെച്ച് എഡിറ്റ് ചെയ്ത പുതിയ വീഡിയോകള്‍ പ്രചരിക്കുകയാണ്. രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും മന്‍മോഹന്‍ സിങിനെയും കഥാപാത്രങ്ങളാക്കിയ വീഡിയോകള്‍ ഫേയ്‌സ് ബുക്ക്, വാട്‌സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിച്ചുവരികയാണ്.

തിരഞ്ഞെടുപ്പില്‍ തോറ്റ് തൊപ്പിയിട്ട് വീട്ടിലേക്ക് വരുന്ന മകനെ അമ്മ ശകാരിക്കുന്നതായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ മറ്റ് ഇമേജുകളും സൈബര്‍ ലോകത്ത് ചര്‍ച്ചയായിട്ടുണ്ട്. ‘ഇനി ബിജെപിയെ തോല്‍പ്പിക്കണമെങ്കില്‍ ഞാന്‍ ബിജെപിയില്‍ ചേരണം’ എന്ന് രാഹുല്‍ ഗാന്ധി പറയുന്നതരത്തിലുള്ള ഉപമകളാണ് പ്രചരിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളുടെ സംഭാഷണ ദൃശ്യങ്ങളും കോണ്‍ഗ്രസ്സ് രാഷ്ട്രീയ നേതാക്കളുടെ സംഭാഷണ ദൃശ്യങ്ങളും അന്യോന്യം ഏകോപിപ്പിച്ച് ഏറ്റവും രസാവഹമായാണ് ഇത്തരത്തില്‍ അവതരിപ്പിക്കുന്നത്. പരിഹാസരൂപേണയുള്ള ഈ ദൃശ്യങ്ങള്‍ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും കണ്ടാസ്വദിക്കുകയാണ്.